പാനൂർ : (www.panoornews.in)കളരി ആയോധനമുറകൾ ചെറുപ്പത്തിലെ സ്വായത്തമാക്കിയ നിയമസഭാ സാമാജികനാണ് കെ.പി മോഹനൻ എം എൽ എ. അതു കൊണ്ടു തന്നെ കളരിത്തട്ട് കാണുമ്പോൾ കെ പി മോഹനൻ ബാല്യകാലത്തേക്ക് തിരിച്ച് പോകും.



പൊന്ന്യത്തങ്കത്തിൻ്റെ നാലാം ദിവസം കച്ചമുറുക്കി കെ.പി മോഹനൻ ഇറങ്ങിയത് കാണികൾക്കും പുത്തൻ അനുഭവമായി.
കെ.വി.എസ് കളരി സംഘത്തിലെ ഗുരിക്കൾ പുരുഷുവിൽ നിന്നും വാളും, പരിചയും സ്വീകരിച്ച് എം എൽ എ കളരിത്തട്ടിൽ അങ്ക ചേകവനായി. ഓരോ ദിവസവും വ്യത്യസ്ഥ പരിപാടികളാണ് പൊന്ന്യത്തങ്കത്തിൽ നടക്കുന്നത്. നാളെ കേരള ഗവർണർ പൊന്ന്യത്തങ്കത്തിനെത്തുന്നുണ്ട്.
#KP Mohanan mla # ponnyathangam
