ചമ്പാട് :(www.panoornews.in)വിവാഹ ആഘോഷം ആഭാസമാകരുത് എന്ന സന്ദേശമുയർത്തി ചമ്പാട് എസ്.കെ.എം.എം.എ റെയിഞ്ച് തല കേമ്പയിൻ സംഘടിപ്പിച്ചു. വിവിധ പള്ളിക്കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. ഇബ്രാഹിം ബാഖവി പന്നിയൂർ ഉദ്ഘാടനം ചെയ്തു.



ബഷീർ ചെറിയാണ്ടി അധ്യക്ഷനായി. ശരീഫ് ബാഖവി, ജലീൽ ദാരിമി, ഡോ.മുഹമ്മദ്, അശ്റഫ് ചമ്പാട്, കുഞ്ഞിമൂസ, റഫ്നാസ് ചമ്പാട് എന്നിവർ സംസാരിച്ചു. ഖാലിദ് മാസ്റ്റർ സ്വാഗതവും, റഹീം ചമ്പാട് നന്ദിയും പറഞ്ഞു.
The Chambad SKMMA range-level campaign was organized with the message that wedding celebrations should not be a disgrace.
