പാനൂർ:(www.panoornews.in) പാനൂരിനടുത്ത് എലാങ്കോടാണ്അമ്മയും മകളും പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്.



നാട്ടുകാരും പൊലീസും സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് വിവരമറിഞ്ഞ് കെ.പി മോഹനൻ എം എൽ എയെത്തിയത്.
പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കണ്ടത് പുലിയെ തന്നെയാണെന്ന് വീട്ടുകാർ ഉറപ്പിച്ച് പറയുന്നുണ്ട്.
സമീപത്തെ സി.സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കണ്ണവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചിട്ടുണ്ട്.
MLA and Municipal Chairman arrive to lead inspection at Panoor where leopard sighting rumours surfaced
