(www.panoornews.in)ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ശരണ്യ സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറി എംവി ഷീജക്ക് മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.



യൂ ഡി എഫും, എൻ ഡി എ യും കഴിഞ്ഞ ദിവസം പത്രിക നൽകിയിരുന്നു.
അന്തരിച്ച മുൻ പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ പ്രതിനിധീകരിച്ച താഴെ ചമ്പാട് പ്രദേശം ഉൾക്കൊള്ളുന്ന മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിന് സജ്ജമായി. ശരണ്യ സുരേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ശരണ്യ വ്യാഴാഴ്ച രാവിലെ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പഞ്ചായത്തിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ ഡി എഫ് നേതാക്കളായ കെ.ഇ കുഞ്ഞബ്ദുള്ള, ഇ.വിജയൻ മാസ്റ്റർ, എ.ശൈലജ, കെ.പി ശശിധരൻ, ടി.ഹരിദാസ്, കെ.രവീന്ദ്രൻ, കെ.കെ ബാലൻ, പന്ന്യന്നൂർ രാമചന്ദ്രൻ എന്നിവർക്കൊപ്പമെത്തിയാണ് പത്രിക നൽകിയത്.അന്തരിച്ച പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകനെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ശരണ്യയെ വിജയിപ്പിക്കുമെന്നും, ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും സിപിഎം ചമ്പാട് ലോക്കൽ സെക്രട്ടറി കെ. ജയരാജൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയായി എംവി അബ്ദുള്ളയും, എൻ ഡി എ സ്ഥാനാർത്ഥിയായി പാത്തിയിൽ ശ്യാമളയും മത്സര രംഗത്തുണ്ട്.
The picture is clear in the third ward of Pannyannur Panchayat, where the by-election is being held; LDF candidate Saranya Surendran has filed her nomination.
