പാനൂർ:(www.panoornews.in) പാനൂർ ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 6 ബസുകൾ വെള്ളിയാഴ്ചത്തെ മുഴുവൻ വരുമാനവും ദൈവിക് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറും.കഴിഞ്ഞ ദിവസം 14 ബസുകൾ സാന്ത്വന യാത്ര നടത്തിയിരുന്നു.



അപൂർവ ക്യാൻസർ രോഗം ബാധിച്ച ദൈവികിന് ഒരു കോടി അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. നിലവിൽ കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിലാണ് ദൈവിക്. രണ്ട് മാസത്തോളമായി ചികിത്സക്കാവിശ്യമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ചികിത്സാ സഹായ കമ്മിറ്റി.
ഈ വിവരമറിഞ്ഞാണ് പാനൂരിലെ ബസ് കൂട്ടായ്മ ദൈവിക്കിന് കൈത്താങ്ങേകാൻ ഒരു ദിവസം മാറ്റിവച്ചത്. കഴിഞ്ഞ ദിവസം 14 ബസുകൾ ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റിക്കായി സർവീസ് നടത്തി. വെള്ളിയാഴ്ച 6 ബസുകൾ കൂടി ദൈവിക്കിനായി തുക സ്വരൂപിക്കാൻ സർവീസ് നടത്തി. ദൈവിക്കിൻ്റെ ചികിത്സക്കായി ഇനിയും 38 ലക്ഷം രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പാനൂർ ബസ് കൂട്ടായ്മ നേരത്തെയും നേതൃത്വം നൽകിയിട്ടുണ്ട്. വയനാട് പ്രളയദുരിതാശ്വാസത്തിനും, ബസ് തൊഴിലാളിയുടെ ചികിത്സക്കായും സൗജന്യ സർവീസ് നടത്തിയിട്ടുണ്ട്. അടുത്ത ദിവസം തുക ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിക്കും.
The Pannoor bus association today provided a service for Daivik, a fourth-grader from Pannoor who is undergoing treatment for a rare cancer.
