Oct 4, 2024 02:00 PM

(www.panoornews.in)   സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിന്നും ആരംഭിച്ച റാലിയിൽ നിരവധിയാളുകൾ അണിചേർന്നു. ജില്ലാ പഞ്ചായത്ത് അംഗം ഇ. വിജയൻ മാസ്റ്റർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ അദ്ധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തോമസ് ടി.ഡി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി.ടി റംല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രമേഷ് കണ്ടോത്ത്, കെ.പി ശശിധരൻ, അംഗങ്ങളായ ഷീജാകാരായി, കെ.പി നിഖിൽ, ശുചിത്വ ചാർജ് ഓഫീസർ കെ.കെ ബിനീഷ്, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എ. ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. ഹരിത

കർമ്മസേന അംഗങ്ങളും, സിഡിഎസ് മെമ്പർമാരും, അംഗൻവാടി ജീവനക്കാരും, പന്ന്യന്നൂർ ഗവൺമെൻറ് ഐടിഐയിലെ അധ്യാപകരും, വിദ്യാർത്ഥികളും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ റാലിയിൽ പങ്കുചേർന്നു.

റാലി ചമ്പാടിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. ജനങ്ങളിൽ ശുചിത്വത്തിന്റെ പ്രസക്തി പ്രചരിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

പാരിസ്ഥിതിക സംരക്ഷണവും ശുചിത്വ പാലനവും എല്ലാം ഒരുമിച്ച് കൂട്ടിക്കൊണ്ട് ആരോഗ്യകരമായ സമൂഹത്തിന്റെ വളർച്ച ലക്ഷ്യമിടുന്ന ഈ ക്യാമ്പയിൻ, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ആവേശം നിറയ്ക്കുകയും, പൊതുജനങ്ങളെ ശുചിത്വ സംരക്ഷണത്തിൽ സജീവമാക്കുകയും ചെയ്യും. റാലിക്കു ശേഷം നടന്ന സമാപന സമ്മേളനത്തിൽ പങ്കെടുത്തവർ ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്ക്കരണം നടത്തി..

As part of Swachhta Hi Seva campaign, Pannur Block Panchayat organized cleanliness message rally.

Next TV

Top Stories