---
title: "സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ"
english_title: "This year's SSLC results announced in the state; Success rate higher in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289021/this-years-sslc-results-announced-in-the-state-success-rate-higher-in-kannur"
published_at: "2025-05-09T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681dd34c2030e_sslc-result.jpg"
keywords: []
---

# സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

> **Lead Summary:** കണ്ണൂർ.:പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് ഇത്തവണത്തെ വിജയ ശതമാനം.

## Article Content

കണ്ണൂർ.:പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് ഇത്തവണത്തെ വിജയ ശതമാനം.

61,441 വിദ്യാർത്ഥികൾക്കാണ് ഇത്തവണ ഫുൾ എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ലാ മലപ്പുറം. ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ള ജില്ല കണ്ണൂർ. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്.

വൈകീട്ട് നാല് മണിക്ക് ശേഷം https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ സൈറ്റുകൾ വഴി ഫലം ലഭ്യമാകും.

ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി ലോക്കർ വഴിയും ഫലം ലഭ്യമാകും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇ തോടൊപ്പം പ്രസിദ്ധീകരിച്ചു. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എ സ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289021/this-years-sslc-results-announced-in-the-state-success-rate-higher-in-kannur)