സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കം

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന്  കണ്ണൂരിൽ തുടക്കം
May 9, 2025 02:23 PM | By Rajina Sandeep

(www.panoornews.in)സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്നും തൊഴിലവസരം വൻതോതിൽ വർദ്ധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രണ്ടാം പിണറായി വിജയൻ സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം രാജ്യത്തിന് മാതൃകയാകുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ടെന്നും കഴിഞ്ഞ 8 വർഷ കാലയളവിനുള്ളിൽ ഒട്ടനവധി കാര്യങ്ങൾ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ വാട്ടർ മെട്രോ രാജ്യത്തിലെ ആദ്യത്തെ സംഭവമാണ്. ഇൻ്റർ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട് തുടങ്ങിയവ നല്ല രീതിയിൽ ഒരുക്കുന്നുണ്ട്.

കേരളത്തിൽ മൂന്ന് സയൻസ് പാർക്ക് വരുന്നുണ്ട്. അതിൽ ഒന്ന് കണ്ണൂരാണ്. ഐ ടി പാർക്കിൽ ഒന്നും കണ്ണൂരാണ്. മുഖ്യമന്ത്രി കൂട്ടിചേർത്തു.

ഭാവിയിലെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് പ്രാവര്‍ത്തികമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം വ്യക്തികളുമായാണ് മുഖ്യമന്ത്രി സംവദിച്ചത്.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി.

കലക്ടർ അരുൺ കെ വിജയൻ സ്വാഗതം പറഞ്ഞു. ഡോ. വി. ശിവദാസൻ എം.പി, എം. എൽ. എ. മാരായ എം. വി ഗോവിന്ദൻ മാസ്റ്റർ, കെ.പി മോഹനൻ, കെ.കെ. ശൈലജ ടീച്ചർ, എം. വിജിൻ ,ടി.ഐ. മധുസൂദനൻ, കെ.വി.സുമേഷ്, ആസൂത്രണസമിതി വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ

തുടങ്ങിയവർ പങ്കെടുത്തു.

Chief Minister Pinarayi Vijayan says Kerala has become a paradise for startups; Fourth anniversary celebrations of the second Pinarayi government begin in Kannur

Next TV

Related Stories
കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ; തിരച്ചിൽ

Jul 9, 2025 06:07 PM

കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ; തിരച്ചിൽ

കുളിക്കാനിറങ്ങിയ ബാലുശേരി സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു ;...

Read More >>
സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ്  വഞ്ചിച്ചെന്ന് ;  കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ കേസ്

Jul 9, 2025 05:52 PM

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ് വഞ്ചിച്ചെന്ന് ; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍ കേസ്

സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി ഭർത്താവ് വഞ്ചിച്ചെന്ന് ; കണ്ണൂരിൽ ഭാര്യയുടെ പരാതിയില്‍...

Read More >>
കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

Jul 9, 2025 05:50 PM

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

കണ്ണൂരിൽ ന്യൂമോണിയ ബാധിച്ച് പ്ലസ് വൺ വിദ്യാർഥി...

Read More >>
തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

Jul 9, 2025 03:39 PM

തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ...

Read More >>
'കെ.എസ്'  ഇല്ലാതെ  കണ്ണൂരില്‍ കോൺഗ്രസിൻ്റെ സമര പോസ്റ്ററൊ..? ;  വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്റർ..

Jul 9, 2025 02:48 PM

'കെ.എസ്' ഇല്ലാതെ കണ്ണൂരില്‍ കോൺഗ്രസിൻ്റെ സമര പോസ്റ്ററൊ..? ; വിവാദമായതിന് പിന്നാലെ പുതിയ പോസ്റ്റർ..

'കെ.എസ്' ഇല്ലാതെ കണ്ണൂരില്‍ കോൺഗ്രസിൻ്റെ സമര പോസ്റ്ററൊ..? ; വിവാദമായതിന് പിന്നാലെ പുതിയ...

Read More >>
ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ  പഠിപ്പ് മുടക്ക് സമരവും ; പാദ വാർഷിക പരീക്ഷയ്ക്കിനി ദിവസങ്ങൾ മാത്രം

Jul 9, 2025 12:29 PM

ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ പഠിപ്പ് മുടക്ക് സമരവും ; പാദ വാർഷിക പരീക്ഷയ്ക്കിനി ദിവസങ്ങൾ മാത്രം

ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ പഠിപ്പ് മുടക്ക് സമരവും ; പാദ വാർഷിക പരീക്ഷയ്ക്കിനി ദിവസങ്ങൾ മാത്രം...

Read More >>
Top Stories

News Roundup

//Truevisionall