പാനൂർ :(www.panoornews.in) വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സാന്ത്വന യാത്രയിൽ തൻ്റെ പിറന്നാളാഘോഷത്തിനായി മാറ്റി വച്ച പണക്കുടുക്ക നൽകി ഒന്നാം ക്ലാസുകാരി. പൊയിലൂരിലെ പുഴക്കാൻ്റവിട ഷൽബിൻ്റെയും സൂര്യയുടെയും മകൾ ലക്ഷ്യയാണ് തൻ്റെ ആറാം പിറന്നാൾ അവിസ്മരണീയമാക്കിയത്.
ലക്ഷ്യയുടെ ആറാം പിറന്നാളാണ് ബുധനാഴ്ച. എന്നാൽ ഏതൊരു ദിനവും പോലെ ഇന്നും ആഘോഷങ്ങളൊന്നുമില്ലാതെ കടന്നു പോകും.
വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സാന്ത്വന യാത്രയെക്കുറിച്ച് ഡ്രൈവറായ അച്ഛൻ ഷെൽബിനിൽ നിന്നുമറിഞ്ഞ ലക്ഷ്യ തൻ്റെ ആറാം പിറന്നാളാഘോഷത്തിനായി നീക്കിവച്ച പണക്കുടുക്ക തൻ്റെ നാട്ടിലൂടെ സർവീസ് നടത്തുന്ന ആയില്യം ബസ് ജീവനക്കാരെ ഏൽപ്പിക്കുകയായിരുന്നു.
ഡ്രൈവർ ശ്രീജിനും, ലതിനും ചേർന്ന് ലക്ഷ്യയിൽ നിന്നും പണക്കുടുക്ക ഏറ്റുവാങ്ങി. കല്ലിക്കണ്ടി ഇന്ത്യൻ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസുകാരിയായ ലക്ഷ്യ പൊയിലൂരിലെ പുഴക്കാൻ്റവിട ഷൽബിൻ്റെയും, സൂര്യയുടെയും മകളാണ്.
Proud of Poilur;Six-year-old Lakshya was given money for the condolence trip conducted by the bus association of Panur by skipping today's birthday celebration.