വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊമ്പനാനയുടെ മുന്നിൽപ്പെട്ട സുജാതയുടെ അനുഭവത്തിന് ചിത്രഭാഷ്യമൊരുക്കി ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി

വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊമ്പനാനയുടെ മുന്നിൽപ്പെട്ട സുജാതയുടെ അനുഭവത്തിന് ചിത്രഭാഷ്യമൊരുക്കി ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി
Aug 3, 2024 08:58 PM | By Rajina Sandeep

ചമ്പാട്(www.panoornews.in)വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊമ്പനാനയുടെ മുന്നിൽ പെട്ടുപോയ അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും അവസ്ഥക്ക് ചിത്രഭാഷ്യമൊരുക്കി എട്ടാം ക്ലാസുകാരി.

ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി അവന്തികയാണ് വയനാട് ചൂരൽമലയിലെ സുജാതയുടെ ജീവിതാനുഭത്തിന് ചിത്രഭാഷ്യമൊരുക്കിയത്. ചിത്രം ആരെങ്കിലും വാങ്ങിക്കുകയാണെങ്കിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള ഒരുക്കത്തിലാണ് അവന്തിക.

ഖത്തറിൽ നിന്നും പിതാവ് സുരേഷ് കൂവാട്ടാണ് വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷപ്പെടുന്നതിനിടെ ചൂരൽ മലയിലെ അഞ്ഞിശച്ചിലയിൽ സുജാതയ്ക്കുണ്ടായ അനുഭവം ഉൾക്കൊള്ളുന്ന വാർത്ത വാട്സപ്പിൽ അവന്തികക്ക് ഷെയർ ചെയ്തത്. സുജാതയും, കൊച്ചുമകളും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുന്നതും, തൻ്റെ ദൈന്യത കണ്ട് കാട്ടാന ഒന്നും ചെയ്തില്ലെന്നും, കണ്ണുകൾ നനഞ്ഞ് തനിക്കും, കൊച്ചുമകൾക്കും നേരം പുലരും വരെ അനങ്ങാതെ കാട്ടാന കാവൽ നിന്നെന്നുമായിരുന്നു സുജാത പങ്കുവെച്ച വാക്കുകൾ.

കണ്ണീരോടെയുള്ള സുജാതയുടെ വാക്കുകൾ നെഞ്ചേറ്റിയ അവന്തിക അന്ന് രാത്രിതന്നെ സുജാതയുടെ അനുഭവം ക്യാൻവാസിലേക്ക് മനോഹരമായി പകർത്തുകയായിരുന്നു. മകൾ വരച്ച ചിത്രം സമൂഹ മാധ്യമങ്ങ സുരേഷ് പങ്കുവച്ചതോടെ അഭിനന്ദന പ്രവാഹവുമായി.

ആരെങ്കിലും ചിത്രം വാങ്ങിക്കുകയാണെങ്കിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുമെന്ന് അവന്തിക പറഞ്ഞു. എൽകെജി മുതൽ ചിത്രം വരയ്ക്കുന്ന അവന്തിക ഇതിനോടകം നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. വീരേന്ദ്രൻ പള്ളൂരിൻ്റെ കീഴിലാണ് ചിത്രരചന അഭ്യസിക്കുന്നത്.

എഴുത്തുകാരൻ കൂടിയായ സുരേഷ് കൂവ്വാട്ടും, അമ്മ സുനജയും അനുജത്തി ഗൗതമിയും പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

A student of Champat Chotavoor Higher Secondary School has prepared a pictorial on Sujatha's experience of being confronted by Kompanana while trying to escape from the stampede in Wayanad.

Next TV

Related Stories
പാനൂരിൽ കിണർ താഴൽ പ്രതിഭാസം തുടരുന്നു.

Aug 14, 2024 10:00 PM

പാനൂരിൽ കിണർ താഴൽ പ്രതിഭാസം തുടരുന്നു.

പാനൂരിൽ കിണർ താഴൽ പ്രതിഭാസം...

Read More >>
വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ ശ്രീധരേട്ടൻ..!

Aug 7, 2024 10:32 PM

വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ ശ്രീധരേട്ടൻ..!

വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ...

Read More >>
പൊയിലൂരിനഭിമാനം ; ഇന്നത്തെ  പിറന്നാളാഘോഷം ഒഴിവാക്കി പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ  സാന്ത്വന യാത്രയിലേക്ക് പണക്കുടുക്ക നൽകി ആറു വയസുകാരി ലക്ഷ്യ

Aug 7, 2024 12:36 PM

പൊയിലൂരിനഭിമാനം ; ഇന്നത്തെ പിറന്നാളാഘോഷം ഒഴിവാക്കി പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സാന്ത്വന യാത്രയിലേക്ക് പണക്കുടുക്ക നൽകി ആറു വയസുകാരി ലക്ഷ്യ

ഇന്നത്തെ പിറന്നാളാഘോഷം ഒഴിവാക്കി പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സാന്ത്വന യാത്രയിലേക്ക് പണക്കുടുക്ക നൽകി ആറു വയസുകാരി...

Read More >>
Top Stories