---
title: "കനത്ത മഴ ;  കടവത്തൂർ, പാലത്തായി പ്രദേശങ്ങളിൽ  വെള്ളക്കെട്ട്."
english_title: "heavy rainWaterlogging in Kadavathur and Palattai areas."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219465/heavy-rainwaterlogging-in-kadavathur-and-palattai-areas"
published_at: "2024-07-12T20:03:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66913f76e164f_Untitled-2_copy.jpg"
keywords: []
---

# കനത്ത മഴ ;  കടവത്തൂർ, പാലത്തായി പ്രദേശങ്ങളിൽ  വെള്ളക്കെട്ട്.

> **Lead Summary:** **കടവത്തൂർ: **കനത്ത മഴ , കടവത്തൂർ, പാലത്തായി പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കടവത്തൂർ ടൗണിൽ പാനൂർ റോഡിലാണ് വെള്ളക്കെട്ടുണ്ടായത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കടകളിലേക്ക് വെള്ളം ഇരച്ചെത്തുകയാണ്.

## Article Content

**കടവത്തൂർ: **കനത്ത മഴ , കടവത്തൂർ, പാലത്തായി പ്രദേശങ്ങളിൽ വെള്ളക്കെട്ട്. കടവത്തൂർ ടൗണിൽ പാനൂർ റോഡിലാണ് വെള്ളക്കെട്ടുണ്ടായത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കടകളിലേക്ക് വെള്ളം ഇരച്ചെത്തുകയാണ്.

വെള്ളിയാഴ്ച്ച ഉച്ചമുതൽ പെയ്ത കനത്ത മഴയിൽ കടവത്തൂർ ടൗണിൽ വെള്ളം കയറി. ഇതോടെ വാഹനയാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി. കനത്ത മഴ തുടരുന്നതോടെ വെള്ളവും ഉയരുകയാണ്.

ഫുട്പാത്തും കവിഞ്ഞ് വെള്ളമുയർന്നതോടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വെള്ളം കടകളിലേക്ക് ഇരച്ചുകയറുകയാണ്. അടുത്ത 4 ദിവസം ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണം കൂടി വന്നതോടെ ആശങ്കയിലാണ് വ്യാപാരികളും, വാഹന യാത്രക്കാരും. എലാങ്കോട് പാലത്തായി ഭാഗത്തും കനത്ത മഴയിൽ വെള്ളം കയറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219465/heavy-rainwaterlogging-in-kadavathur-and-palattai-areas)