(www.panoornews.in) ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.15 നാണ് മരണം. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു.
നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ. അമ്മ: സുപ്രഭ ടീച്ചർ (മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി). മക്കൾ: പാർവ്വതി (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ), അശ്വതി (പ്ലസ് ടു വിദ്യാർഥിനി).
Farewell to patriotic chief photographer Praveen Kumar