കണ്ണൂർ:(www.panoornews.in) കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.കണ്ണൂർ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. കണ്ണൂർ സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27),



ബിശ്വജിത് കണ്ടെത്രയ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ പ്പെട്ടവരാണ് ഇവരെന്ന് എക്സൈസ് വ്യക്തമാക്കി
Cannabis hunt in Kannur: Two out-of-state workers arrested
