---
title: "തൊട്ടിൽപ്പാലത്ത്  സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച്  യുവാവിന് ദാരുണാന്ത്യം ;  റോഡ് ഉപരോധിച്ച്  പ്രതിഷേധവുമായി നാട്ടുകാർ"
english_title: "A young man died tragically after a private bus and a bike collided at Thotilpalam; locals blocked the road and protested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289179/a-young-man-died-tragically-after-a-private-bus-and-a-bike-collided-at-thotilpalam-locals-blocked-the-road-and-protested"
published_at: "2025-05-10T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ef0be26385_681ed6800be82_thaleekkara_(1).jpg"
keywords: []
---

# തൊട്ടിൽപ്പാലത്ത്  സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച്  യുവാവിന് ദാരുണാന്ത്യം ;  റോഡ് ഉപരോധിച്ച്  പ്രതിഷേധവുമായി നാട്ടുകാർ

> **Lead Summary:** കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

## Article Content

കുറ്റ്യാടി തൊട്ടിൽപ്പാലം റോഡിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

പൂളക്കണ്ടി താമസിക്കും അടുക്കത്ത് നബീൽ (43 )ആണ് മരിച്ചത് . തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം.

തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നബീൽ തെറിച്ച് വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.

റോഡ് സൈഡിലെ മരം കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു . വീതി കുറഞ്ഞ റോഡിൽ അപകടങ്ങൾ ആവർത്തിക്കുമ്പോൾ അധികൃതർ പാലിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധമായി നാട്ടുകാർ കഞ്ഞിരോലി കുറ്റ്യാടി റോഡ് ഉപരോധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289179/a-young-man-died-tragically-after-a-private-bus-and-a-bike-collided-at-thotilpalam-locals-blocked-the-road-and-protested)