പാനൂർ :(www.panoornews.in) ഒന്നാം ക്ലാസുകാരൻ ഹാദി ഹംദാൻ ഇനിയില്ല ,ഓർമ്മകളിലുരുകി പാറക്കടവ് ദാറുൽ ഹുദയും, കൊളവല്ലൂരും പിതാവിൻ്റെ ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ടിപ്പർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒന്നാം ക്ലാസുകാരൻ ഹാദി ഹംദാൻ്റെ ഓർമ്മകളിൽ തേങ്ങി കൊളവല്ലൂർ ഗ്രാമം.



പാറക്കടവിലെ ദാറുൽ ഹുദ സ്കൂളിലെ ഒന്നാം ക്ലാസുകാരനാണ് ഹംദാൻ. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് പുത്തൂർ ക്ലബിന് സമീപം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. പുത്തൂരിലെ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനായാണ് കൊളവല്ലൂർ ഈസ്റ്റ് പാറാട്ടെ കൊളവല്ലൂർ ഹൈസ്കൂളിന് സമീപത്തെ തച്ചോളിൽ അൻവർ അലിയും, മകൻ ഹാദി ഹംദാനും സ്കൂട്ടറിൽ വന്നത്.
സ്കൂട്ടർ ടിപ്പർ ലോറിയുമായി ഇടിച്ചാണ് അപകടം. ജില്ലി കയറ്റിയ ടിപ്പർ ലോറി പാറാട് പുത്തൂർ ക്ലബ്ബിന് സമീപത്ത് നിന്ന് പെട്ടെന്ന് കണ്ണങ്കോട് ഭാഗത്തേക്ക് വെട്ടിച്ചപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് ടിപ്പറിന് പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഹംദാൻ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നത്രെ.
ഗുരുതരമായി പരിക്കേറ്റ അൻവറിനെ ആദ്യം ഇന്ദിരാഗാന്ധി യാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് രാഷ്ട്രീയ - സാമൂഹ്യ രംഗത്തെ നിരവധി പേരാണ് പാറാട്ടെത്തിയത്.
മാതാവ് : റാഹിമ ( ചെക്യാട് ). സഹോദരങ്ങൾ: അംന അതിയ (പാറക്കടവ് ദാറുൽ ഹുദാ അഞ്ചാം ക്ലാസ് വിദ്യാർഥിനി) റുവ. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തലശ്ശേരി ഗവ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച തൃപ്രങ്ങോട്ടൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
#First grader #Hadi Hamdan is no more#Parakkadav Darul #Huda and #Kolavallur remain in the #memories
