---
title: "വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്"
english_title: "Five injured in fox attack in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/289252/five-injured-in-fox-attack-in-vadakara"
published_at: "2025-05-10T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681f40011d0e8_images.jpg"
keywords: []
---

# വടകരയിൽ കുറുനരിയുടെ അക്രമം ; അഞ്ചുപേർക്ക് പരിക്ക്

> **Lead Summary:** വടകര: വടകരയിൽകുറുനരിയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേർക്ക് കുറുനരിയുടെ കടിയേറ്റു. ഒരാൾക്ക് പട്ടിയുടെ കടിയേറ്റും പരുക്കേറ്റു.

## Article Content

വടകര: വടകരയിൽകുറുനരിയുടെ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേർക്ക് കുറുനരിയുടെ കടിയേറ്റു. ഒരാൾക്ക് പട്ടിയുടെ കടിയേറ്റും പരുക്കേറ്റു.

വടകര ലോകനാർ ക്കാവ്, സിദ്ധാശ്രമം മേഖലയിലാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി കുറുനരിയുടെ ആക്രമണമുണ്ടായത്. കുറുനരിയു ടെ കടിയേറ്റ രണ്ടുപേരെ ചികിത്സയ്ക്കാ യി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിനിടെയാണ് മേമുണ്ട പ്രദേശത്ത് ചന്ദ്രിക എന്ന സ്ത്രിയെ നായ ആക്രമിച്ചത്.

അതേസമയം, സംസ്ഥാനത്ത് തുടർച്ചയായി പേ വിഷബാധ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. ഓരോ കേസും പ്രത്യേകം പരിശോധിച്ച് വിദഗ്ധരുടെ ഉൾപ്പെടെ അഭിപ്രായം തേടുകയാണ് ആരോഗ്യവകുപ്പ്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കൂടുതൽ ആക്രമണങ്ങൾ തടയുന്നതിനും നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/289252/five-injured-in-fox-attack-in-vadakara)