Apr 21, 2025 10:29 PM

കോപ്പാലം :(www.panoornews.in)മൂലക്കടവ് മാക്കുനി പ്രദേശങ്ങളിൽ സ്ഥിരമായി കടകളിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽക്കുന്നത് തടയാൻ ഡി.വൈ.എഫ്.ഐ. രംഗത്തിറങ്ങിയത് ഫലം കണ്ടുതുടങ്ങി.


പുകയില ഉല്പന്നങ്ങൾക്കെതിരെ സമരം ശക്തമാക്കുവാക്കുവാൻ കതിരൂർ പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ. പൊന്ന്യം മേഖലാ കമ്മിറ്റിയും, മാഹി പള്ളൂർ മേഖലാ കമ്മിറ്റിയും സംയുക്തമായി രംഗത്തിറങ്ങിയിരുന്നു. ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിലൊടുവിലാണ് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം നടത്തിയ രഹസ്യ പരിശോധനയിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന കടകണ്ടെത്തിയതും, ജീവനക്കാരനെ പിടികൂടിയതും. ഇതോടെ കട അടച്ചിട്ടു. ലഹരി വസ്തുക്കൾ വിൽക്കുന്ന പ്രവണത ഇതോടെ അവസാനിപ്പിച്ചില്ലെങ്കിൽ ഇത്തരം കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെ ന്നും മറ്റ് കട ഉടമകൾക്ക് താക്കീത് നൽകി. പല കട ഉടമകളും ട്രൗസറിൻ്റെ കീശയിലാണ് ലഹരി വസ്തുക്കൾ സൂക്ഷിക്കുന്നത്. 50 മുതൽ 100 വരെ രൂപക്കാണ് വിൽപ്പന. ഇത് രഹസ്യമായി നിരീക്ഷിക്കാൻ യൂത്ത് ബ്രിഗേഡുകളെ നിയോഗിച്ചിട്ടുണ്ട്. വിൽപ്പന ശ്രദ്ധയിൽ പെട്ടാൽ കൈയ്യോടെ പിടികൂടും. ഉടൻ കടക്ക് താഴിടും.


മാഹിയിൽ നിരോധിത ലഹരികൾ പോലിസ് അധികാരികൾ പിടികൂടിയാൽ 200രൂപ പിഴയും ആൾ ജാമ്യത്തിലും വിടുന്നതാണ് പതിവ്.


ഈ നിയമത്തിനു മാറ്റം വരുത്തി ലഹരി വസ്തുക്കൾ പിടിച്ചെടുത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യാനും ജാമ്യം നൽകാതെ ജയിലിലടക്കുവാനുമുള്ള നിയമം കൊണ്ടുവരാൻ വേണ്ടിയും മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകുമെന്നും നേതാക്കൾ വിശദീകരിച്ചു.

DYFI's eye on Kopalam - Mulakkadavu area; Shop selling banned tobacco products was closed down with force

Next TV

Top Stories










News Roundup