(www.panoornews.in)ദുബായിൽനിന്നു തിരിച്ചെത്തിയ ഭർത്താവിനെ കൊലപ്പെടുത്തി രണ്ടു കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച് ഭാര്യ. ഉത്തർപ്രദേശിലെ ദിയോറിയയിലാണ് സംഭവം. ഭർത്താവിന്റെ മരുമകനുമായുള്ള വിവാഹേതര ബന്ധത്തിൽ തടസ്സമാകാതിരിക്കാനായിരുന്നു നൗഷാദ് (30) എന്ന യുവാവിനെ ഭാര്യ റസിയ സുൽത്താന കൊലപ്പെടുത്തിയത്.



ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. കാമുകൻ റോമനും സുഹൃത്തും ചേർന്നാണു മൃതദേഹം അടങ്ങിയ പെട്ടി 60 കിലോമീറ്റർ അകലെയുള്ള പാടത്ത് ഉപേക്ഷിച്ചത്. സംഭവത്തിൽ റസിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റോമനും സുഹൃത്തും ഒളിവിലാണ്.
ഞായറാഴ്ച രാവിലെ പാടത്തെത്തിയ ഒരു കര്‍ഷകനാണ് പെട്ടി ആദ്യം കാണുന്നതും പൊലീസിനെ വിവരമറിയിക്കുന്നതും. സംഭവ സ്ഥലം പരിശോധിച്ച പൊലീസിന് പെട്ടിയിൽനിന്നു നൗഷാദിന്റെ വിലാസമുള്ള പേപ്പർ ലഭിച്ചതാണു വ്യക്തിയെ തിരിച്ചറിയാൻ സഹായകമായത്.
റസിയയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ പൊലീസിന് അവരിൽനിന്നും കൊലപാതകത്തിന്റെ വിവരങ്ങൾ ലഭിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തി
Wife arrested for killing husband with lover, putting him in a box and leaving him in a field
