തലശേരി: (www.panoornews.in)ഫോൺ ഉപയോഗം കൂടിയതിന് അമ്മ താക്കീത് നൽകിയതിനെ തുടർന്ന് പതിനാലുകാരി ജീവനൊടുക്കി. കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്സിൽ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്. സ്റ്റെയർ കേസിൻ്റെ പടിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആദിത്യയെ കണ്ടെത്തിയത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശി അനൂപ് - ധരണ്യ ദമ്പതികളുടെ മകളാണ്.



വേനലവധി ആഘോഷിക്കാൻ മാതൃസഹോദരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് ആദിത്യ എത്തിയത്. മാതൃ സഹോദരി കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. മകളെ സ്ഥിരമായി ഓൺലൈനിൽ കണ്ടതോടെ വാട്സാപ്പ് ഡിലിറ്റ് ചെയ്യാൻ തിരുവനന്തപുരത്തുള്ള അമ്മ ഫോണിലൂടെ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്‌കൂൾ വിദ്യാർഥിനിയാണ് ആദിത്യ. സഹോദരി: ദീക്ഷ.
Police to investigate 14-year-old girl's death after being asked to delete WhatsApp in Thalassery; Aditya breaks down in tears
