---
title: "മിന്നൽ കുതിപ്പ്, സ്വർണ്ണത്തിന് ഏറ്റവും വലിയ ഒറ്റദിന വർധനവ് ; 74,000 പിന്നിട്ട് സ്വർണ വില..! "
english_title: "Lightning jump, biggest single-day increase for gold; Gold price crosses 74,000..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/285025/lightning-jump-biggest-single-day-increase-for-gold-gold-price-crosses-74000"
published_at: "2025-04-22T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6807323da82f2_gold-rates-6-1743834684.jpg"
keywords: []
---

# മിന്നൽ കുതിപ്പ്, സ്വർണ്ണത്തിന് ഏറ്റവും വലിയ ഒറ്റദിന വർധനവ് ; 74,000 പിന്നിട്ട് സ്വർണ വില..! 

> **Lead Summary:** സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 2200 രൂപ വർധിച്ച് സ്വർണവില ആദ്യമായി 74,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,320 രൂപയാണ്.

## Article Content

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 2200 രൂപ വർധിച്ച് സ്വർണവില ആദ്യമായി 74,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,320 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13 നു ആണ് 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1കോടി രൂപയ്ക്ക് മുകളിൽ എത്തി. സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവർധനമാണ് അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായത്. 3500 ഡോളർ മറികടന്ന് മുന്നോട്ടു കുതിക്കും എന്ന സൂചനകളാണ് വരുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9290 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7650 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/285025/lightning-jump-biggest-single-day-increase-for-gold-gold-price-crosses-74000)