(www.panoornews.in)ബസിടിച്ച് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിനടുത്ത് കാട്ടുകുളം കുറ്റിയിൽ ഹൗസിൽ പറമ്പൻ ജലീൽ (43)ആണ് മരിച്ചത്.



തിങ്കൾ പകൽ മൂന്നിന് ദേശീയപാതയിൽ പള്ളിക്കുളത്തായിരുന്നു അപകടം. പുതിയതെരു ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎൽ 11 എവൈ 2261 ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഇതേ ദിശയിൽ അമിതവേഗത്തിൽ കണ്ണൂരിലേക്ക് പോകുകയായിരുന്ന മാധവി ബസിടിച്ചാണ് ലോറിയുടെ നിയന്ത്രണംതെറ്റിയത്. ലോറി സമീപത്തെ മരത്തിൽ ഇടിച്ചുകയറി. മരത്തിന്റെ ശിഖരംപൊട്ടിവീണതിനെ തുടർന്ന് അതുവഴിപോയ കാറിനും കേടുപാടുണ്ടായി.
ജലീലിനെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബാപ്പ: ഉണ്ണി മൊയിൻ. ഭാര്യ: ഷറഫുന്നിസ. മക്കൾ: ആയിഷ നിത, മുഹമ്മദ് നിഹാൽ, നിഹാ മെഹറിൻ. ജലീലിന്റെ വാഹനത്തിൽ കൂടെയുണ്ടായിരുന്ന പ്രവീൺകുമാർ (43) പരിക്കുകളോടെ രക്ഷപ്പെട്ടു.
Lorry loses control after hitting bus in Kannur, crashes into tree; driver dies tragically
