മാഹി:(www.panoornews.in) പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിൽ നിഴൽ രഹിത ദിനം -2025 ആചരിച്ചു.



പുതുച്ചേരി വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും പോണ്ടിച്ചേരി സയൻസ് മിഷനും ചേർന്നാണ് നിഴൽരഹിത ദിനം ആചരിച്ചത്.
വർഷത്തിൽ രണ്ട് ദിവസമാണ് നിഴലില്ലാത്ത ദിവസം സംഭവിക്കുന്നത്. മാഹിയിൽ 20 നും പുതുച്ചേരിയിൽ 21 നുമാണ് നിഴൽരഹിത ദിനം.
മാഹിയിൽ രാവിലെ 11 മുതൽ ഒന്ന് വരെ പള്ളൂർ വി.എൻ.പി.ജി.എച്ച്.എസ്.എസ്.സ്കൂളിൽ - ശാസ്ത്രീയമായ നിഴൽ നിരീക്ഷണം നടത്തി.
സ്കൂൾ സീനിയർ ലാക്ചർ എം. കെ ബീന അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ എഡിപിസി പി. ഷൈജു ഉദ്ഘാടനം ചെയ്തു.
കസ്തൂർബാ ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപകൻ കെ.പി. ഹരീന്ദ്രൻ, ഉസ്മാൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപകൻ കെ.വി. മുരളീധരൻ, അധ്യാപിക കെ.കെ. സ്നേഹ പ്രഭ, സ്കൂൾ പ്രഥമാധ്യാപിക സി. ലളിത എന്നിവർ സംസാരിച്ചു.
Shadow-free day observed in Mahe
