(www.panoornews.in)കുട്ടിമാക്കൂലിൽ വീട്ടമ്മ മരിച്ചത് ഭർത്താവിന്റെ മർദനത്തെത്തുടർന്ന്. കുട്ടിമാക്കൂൽ കുന്നുംഭാഗ ത്ത് വാടകവീട്ടിൽ താമസിക്കുന്ന ചിറക്കര ചിറമ്മൽവീട്ടിൽ കെ.ഉമേശന്റെ ഭാര്യ പി.ഷീന യാണ് (49) മരിച്ചത്.
ഭർത്താവ് കെ.ഉമേശനെ പൊലീസ് അറസ്‌റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് വാടകവീട്ടിലെ മേശയ്ക്കടിയിൽ ഷീന വീണു കിടക്കുന്നത് 11 വയസ്സുള്ള മകൾ കാണുന്നത്.
അടുത്ത വീട്ടിൽ വിവരം അറി യിച്ചതിനെത്തുടർന്ന് പരിസര വാസികൾ എത്തിയപ്പോൾ ചലനമറ്റു കിടക്കുകയായിരുന്നു. വീട്ടിനകത്ത് പിടിവലി നടന്നതിന്റെ ലക്ഷണമുണ്ടാ യിരുന്നു. പോസ്‌റ്റ് മോർട്ടത്തിൽ തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനൊപ്പം, വാരി യെല്ലും താടിയെല്ലും തകർന്നതായും കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഷീനയെ ക്രൂരമായി മർദിച്ചതായി ഉമേശൻ പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുടി ചുറ്റിപ്പിടിച്ചു ചുമരിനിടിച്ചതായും, ചവിട്ടിയതായും സമ്മതിച്ചു. അവശനിലയിലായ ഷീന ചികിത്സ കിട്ടാതെയാണ് മരിച്ചത്.
കുയ്യാലിയിലെ നടമ്മൽ വീട്ടിൽ പരേതരായ ഗംഗാധരന്റെയും ശ്രീമതിയുടെയും മകളാണ് ഷീന. രാജേഷ്, അജേഷ്, ഭാഗീരഥി, ബീന എന്നിവർ സഹോദരങ്ങളാണ്. ഉമേശനെ കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.
Housewife dies after being beaten in Kuttimakul; husband remanded
