നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

 നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്
Apr 20, 2025 04:03 PM | By Rajina Sandeep

നാദാപുരം : ( www.panoornews.in ) തൂണേരി വെള്ളൂരിൽ ഭൂമിയുടെ അതിർത്തി നിശ്ചയിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്. വയനാട് കല്ലുമുക്ക് ഗവ. എൽപി സ്കൂൾ അധ്യാപകൻ ഐ വി സജിത്തിനാണ് ചിക്കിണിയേരി താഴക്കുനിയിൽ മർദ്ദനമേറ്റത്. ശനി ഉച്ചയ്ക്കാണ് സംഭവം.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മഠത്തും താഴക്കുനി രജീഷ്, തുണേരി പഞ്ചായത്തിൻ്റെ വാഹനത്തിലെത്തി തലയ്ക്ക് കല്ലുകൊണ്ട് കുത്തുകയായിരുന്നുവെന്ന് സജിത്ത് പറഞ്ഞു. രജീഷ്, സഹോദരൻ രഞ്ജിത്ത് എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

സജിത്തിന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, സി കെ അരവിന്ദാക്ഷൻ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.

Nadapuram

Next TV

Related Stories
പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

Apr 20, 2025 09:09 AM

പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച...

Read More >>
തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 09:48 PM

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച...

Read More >>
വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 19, 2025 09:46 PM

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി...

Read More >>
Top Stories

News Roundup