പാനൂർ : (www.panoornews.in)പ്രമുഖ സോഷ്യലിസ്റ്റും മുൻ മന്ത്രിയുമായ പി.ആർ.കുറുപ്പിൻ്റെ 24-ാം ചരമവാർഷികാചരണം ഇന്ന് വമ്പൻ അനുസ്‌മരണ റാലിയോടെ പൊയിലൂരിൽ സമാപിക്കും. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ റാലിയിൽ അണിചേരും. അതിനാൽ തന്നെ പാനൂരിൻ്റെ കിഴക്കൻ മേഖല ലമരും.


കാലത്ത് പുത്തൂരിലെ സ്‌മൃതി മണ്ഡപത്തിൽ ജനതാദൾ മുൻ സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടന്നു. കെ.പി.മോഹനൻ എം.എൽ.എ., ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ. മ നോജ് കുമാർ, പി.കെ.പ്രവീൺ, ഉഷ രയരോത്ത്, രവീന്ദ്രൻ കുന്നോത്ത്, എൻ.ധനഞ്ജയൻ, ഒ.പി. ഷീജ, ചന്ദ്രിക പതിയൻ്റവിട, കരുവാങ്കണ്ടി ബാലൻ, പി.ദിനേശൻ, സി.കെ.ബി.തിലകൻ, പി.പി.പവിത്രൻ, കെ.പി.സായന്ത്, ഹരീഷ് കടവത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വൈകീട്ട് നാലിന് വടക്കേ പൊയിലൂരിൽ നടക്കുന്ന മഹിളാ സംഗമം രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ചന്ദ്രിക പതിയൻ്റവിട അധ്യക്ഷത വഹി ക്കും. തുടർന്ന് വടക്കേ പൊയിലൂരിൽ നിന്നാരംഭിക്കുന്ന അനുസ്‌മരണ റാലി വൈകീട്ട് 6ന് സെൻട്രൽ പൊയിലൂരിൽ സമാപിക്കും. പൊതുസമ്മേളനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് വി.കെ.ഗിരിജൻ അധ്യക്ഷത വഹിക്കും. കെ.പി.മോഹനൻ എം.എൽ.എ., സലീം മടവൂർ, ഇ.പി.ദാമോദരൻ മാസ്റ്റർ, പി.കെ.പ്രവീൺ, ഉഷ രയരോത്ത് തുടങ്ങിയ നേതാ ക്കൾ പ്രസംഗിക്കും. രാത്രി 8 ന് കേരള ഫോക്ക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ അഥീന നാടക നാട്ടറിവ് വീട് പാട്ടുറവ - നാട്ടുപാട്ടരങ്ങ് അവതരിപ്പി ക്കും.
2024 ഡിസം. 18 ന് പ്രമുഖ സോഷ്യലിസ്റ്റ് വി.കെ.കുഞ്ഞിരാമൻ ദീപം തെളിയിച്ചതോടെ ആരംഭിച്ച ചരമ വാർഷികാചരണ പരിപാടിയുടെ ഭാഗമായി അനുസ്‌മരണ സമ്മേളനങ്ങൾ, സോഷ്യലിസ്റ്റ് കുടുംബ സംഗമ ങ്ങൾ, തെരുവോര ചിത്രരചന, പുസ്തകോത്സവം, സ്വർണ മെഡലുകൾക്കായുള്ള അഖില കേരള ചിത്ര രചനാ മത്സരം, സഹകാരി സംഗമം, യൂത്ത് മീറ്റ്, സ്മൃതി യാത്ര തുടങ്ങിയ പരിപാടികൾ നടന്നിരുന്നു.
Commemorative rally as part of PR's death anniversary today; Eastern region of Panur will come to a standstill
