പന്ന്യന്നൂർ:(www.panoornews.in)അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിന് കൈത്താങ്ങേകി നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബും. അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച 4,61,786 രൂപ ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി കൂടിയായ പി.ഹരീന്ദ്രൻ ഏറ്റുവാങ്ങി.
75 അംഗങ്ങളിൽ നിന്നാണ് നിറം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് 4,61,786 രൂപ സ്വരൂപിച്ചത്. ക്ലബ് പ്രസിഡണ്ട് സി.കെ ലിജേഷിൽ നിന്നും ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി കൂടിയായ പി.ഹരീന്ദ്രൻ ചെക്ക് ഏറ്റുവാങ്ങി. സമൂഹത്തിനെന്നും മാതൃകാപരമായ പ്രവൃത്തികളാണ് നിറം ഏറ്റെടുത്തു നടത്താറുള്ളതെന്ന് പി.ഹരീന്ദ്രൻ പറഞ്ഞു. കമ്മിറ്റി ചെയർമാൻ പിടികെ പ്രേമൻ മാസ്റ്റർ അധ്യക്ഷനായി. വൈസ് ചെയർമാൻമാരായ എം.കെ റഫീക്ക്, കെ.പി അച്യുതൻ എന്നിവർ സംസാരിച്ചു. നിറം സെക്രട്ടറി ബൈജു ഭാസ്ക്കർ സ്വാഗതവും, ട്രഷറർ പറമ്പത്ത് സനൽ നന്ദിയും പറഞ്ഞു. കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദൈവിക്കിന് ഒന്നരക്കോടി രൂപയാണ് തുടർ ചികിത്സക്കായി ആവശ്യമുള്ളത്.
Pannyannure Ranam Arts and Sports Club also raised over Rs. 4.5 lakh from its members to help the deity