പാനൂർ:(www.panoornews.in) കതിരൂർ വിദ്യാർഥികൾക്കും,പുതുതലമുറയ്ക്കും സഹകരണ ബാങ്കിങ് മേഖലയിൽ ആമുഖ്യം വളർത്തുന്നതിനും സമ്പാദ്യശീലം വർധിപ്പിക്കുന്നതിനുമായി പുതുവർഷദിനത്തിൽ കതിരൂർ സർവീസ് സഹകരണ ബാങ്ക് ഒരു ദിവസം 1000 അക്കൗണ്ട് കാമ്പയിൻ നടത്തും.
എക്കൗണ്ട് എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ഡയറിയും, നേന്ത്രവാഴക്കന്നും നൽകും. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയങ്ങൾക്ക് ശതമാനാടിസ്ഥാനത്തിൽ പുരസ്ക്കാരം നൽകും.
ബുധനാഴ്ച രാവിലെ 10-ന് തരുവണത്തെരു യു.പി. സ്കൂളിൽ നടക്കുന്ന ചടങ്ങ് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി വിശിഷ്ടാ തിഥിയായിരിക്കും. ഇ-ബിൽ ചലഞ്ച്, ജില്ലാ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം എന്നിവയും നടക്കും. ബാങ്ക് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസി.ശ്രീജിത്ത് ചോയൻ, സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, കാട്യത്ത് പ്രകാശൻ, കെ.പി അനീഷ് കുമാർ, പി.പ്രസന്നൻ, ആലക്കാടൻ രമേശൻ, നഫീസത്തുൽ മിസ്രിയ, കെ.മഫീദ, എ.വി ബീന, പി.സി ദിനേഷ്, എ.വി രജനീഷ്, വി.ഷിഖിൻ എന്നിവർ പങ്കെടുത്തു.
New scheme on New Year's Day; Kathiroor Service Cooperative Bank to open 1,000 accounts to inculcate saving habits among students and the new generation