(www.panoornews.in)ഇന്നലെ അന്തരിച്ച മുൻ പ്രധാന മന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് കുന്നോത്ത് പറമ്പ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ.
പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നടക്കുന്ന തൊഴിലുറപ്പ് സൈറ്റുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഒരു മിനുട്ട് മൗനമാചരിച്ച് ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തെ ദാരിദ്രാവസ്ഥ പരിഹരിക്കാൻ ഉതകുന്ന രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ ഡോക്ടർ മൻമോഹൻ സിംഗിനെ രാജ്യമെന്നും ഓർമിക്കുമെന്ന് വാർഡ് മെമ്പർമാർ അനുശോചന പ്രസംഗത്തിൽ പറഞ്ഞു
അതേ സമയം, ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ആദര സൂചകമായി നാളെ നടക്കേണ്ടിയിരുന്ന കുന്നോത്ത്പറമ്പ ഗ്രാമ പഞ്ചായത്ത് അംഗനവാടി-ഭിന്ന ശേഷി കലോത്സവം മാറ്റി വെച്ചു
Former Prime Minister Dr. Manmohan Singh, who launched the employment guarantee scheme, is paid tribute to by employment guarantee workers across Kunnotparamba panchayat; Tomorrow's Anganwadi - Disabled Arts Festival postponed