പാനൂര്‍:(www.panoornews.in) പാനൂര്‍ നഗരസഭ മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം കെട്ടിടോദ്ഘാടനം ശനിയാഴ്ച
ശനിയാഴ്ച വൈകിട്ട് 4 ന് നിയമസഭാ സ്പീക്കര്‍ അഡ്വ : എ എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ കെ പി മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
1955 ല്‍ നെല്ലിക്ക അഹമ്മദിന്റെ മക്കള്‍ നല്‍കിയ എട്ട് സെന്റ് സ്ഥലത്താണ് റൂറല്‍ ഡിസ്‌പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചത്.നേരത്തെ കരിയാട് പഞ്ചായത്തിന്റെ ഭാഗമായുള്ള സ്ഥാപനം 2015 ല്‍ പാനൂര്‍ നഗരസഭയുടെ ഭാഗമായി മാറി.ദിവസേന 400 ല്‍ അധികം രോഗികള്‍ എത്തിച്ചേരുന്ന ആശുപത്രിയില്‍ 2018ല്‍ ഈവനിംഗ് ഒ പി ആരംഭിച്ചു.
എന്‍ എച്ച് എം പദ്ധതിയില്‍ നിന്ന് ഒരു കോടി 35 ലക്ഷം രൂപയും, ആര്‍ദ്രം പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപയും,നഗരസഭാ ഫണ്ടില്‍ നിന്ന് 23 ലക്ഷം രൂപയും ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, ചുറ്റുമതില്‍, ഗേറ്റ് ,ബോര്‍ഡ്, ഇന്റര്‍ലോക്ക് ,റോഡ് നവീകരണം എന്നിവയ്ക്ക് നഗരസഭ ഫണ്ട് അനുവദിച്ചു.
6 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.3 സെന്റ് സ്ഥലം സുലഭ് ചന്ദ്രന്‍ സംഭാവനയായി നല്‍കി.മൂന്ന് സെന്റ് സ്ഥലം സംഘാടക സമിതി നേതൃത്വത്തില്‍ വിലയ്ക്കു വാങ്ങുകയുണ്ടായി.ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.15 മുതല്‍ പുതിയ ആശുപത്രി കെട്ടിടത്തില്‍ മോര്‍ണിംഗ് ഒ.പി. സേവനം ലഭ്യമാകുന്നതാണ്.കരിയാട് മേഖലയിലെ 11 വാര്‍ഡുകളാണ് ആശുപത്രി പരിധിയിലുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ സ്വാഗതം ആശംസിക്കും.ഡോ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.ഡിഎംഒ ഡോ. എം. പിയൂഷ് ,നോഡല്‍ ഓഫീസര്‍ ഡോ .സിപി ബിജോയ്,നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍,കൗണ്‍സിലര്‍മാര്‍,വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍
നഗരസഭ ചെയര്‍മാന്‍ വി നാസര്‍, ടി കെ ഹനീഫ, റുഖ്‌സാന ഇഖ്ബാല്‍, എംടികെ ബാബു, എന്‍എ കരിം, പി മനോഹരന്‍, ഡോ: റോസ്‌ന രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Panur Municipality Mekunnu Family Health Center building inauguration on Saturday