ചെണ്ടയാട്:(www.panoornews.in) പാനൂരിൻ്റെ പഴയ ഭൂതകാലത്തേക്ക് തിരിച്ചുപോകാനുള്ള നീക്കമാണ് ചെണ്ടയാട് കേന്ദ്രീകരിച്ച് നടക്കുന്നതെന്ന്
ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പറഞ്ഞു. ചെണ്ടയാട് സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെണ്ടയാട് ബോംബ് സ്ഫോടനങ്ങൾ അടിക്കടി ഉണ്ടാവുകയാണ്. പൊലീസ് നിഷ്ക്രീയത്വം വെടിഞ്ഞ് ശക്തമായ നടപടി സ്വീകരിക്കണം. പാനൂരിൻ്റെ പഴയ ഭൂതകാലത്തിൻ്റെ നടുക്കുന്ന ഓർമ്മകൾ പേറുന്നവരാണ് നാം. അക്രമ രാഷ്ട്രീയത്തിൻ്റെ വക്താക്കളെ ജനം തിരിച്ചറിയണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഡി സി സി സെക്രട്ടറി
കെ.പി സാജു, ബ്ലോക്ക് പ്രസിഡണ്ട്
കെ.പി ഹാഷിം, കെ.പി.സി.സി അംഗം വി സുരേന്ദ്രൻ, സി വി എ ജലീൽ, മണ്ഡലം പ്രസി കെ പി വിനീഷ്, തേജസ് മുകുന്ദ് എന്നിവരും ഡിസിസി സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.
DCC President Martin George wants to prevent Panur from being dragged back into bomb politics; Congress leaders visit Chendayad bomb blast site