ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് എ.പി അബ്ദുള്ളക്കുട്ടി ; പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ബിജെപിയുടെ പ്രതിഷേധ ധർണ

ജൽ ജീവൻ മിഷൻ,  ആയുഷ്മാൻ ഭാരത് പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന്  എ.പി അബ്ദുള്ളക്കുട്ടി ; പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ ബിജെപിയുടെ  പ്രതിഷേധ ധർണ
Nov 20, 2024 02:12 PM | By Rajina Sandeep

പന്ന്യന്നൂർ:(www.panoornews.in)  2024 ൽ പൂർത്തിയാകേണ്ട ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി കേരളത്തിൽ ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി.

പൊട്ടിപൊളിഞ്ഞ് കിടക്കുന്ന പഞ്ചായത്തിലെ വിവിധറോഡുകൾ ഗതാഗതയോഗ്യമാക്കുക, പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയോജനങ്ങൾക്ക് തുണയാകേണ്ട ആയുഷ്മാൻ ഭാരത് ചികിത്സാ പദ്ധതി പോലും കേരളം അട്ടിമറിക്കുകയാണെന്നും എ.പി അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

ജൽ ജീവൻ മിഷൻ്റെ കണക്ക് പ്രകാരം 4300 കണക്ഷൻ പന്ന്യന്നൂർ പഞ്ചായത്തിൽ നൽകണം. 600 പേർക്കാണ് കണക്ഷൻ നൽകിയത്. അതു തന്നെ വെള്ളമെത്തിയിട്ടില്ല. കരാറുകാരൻ പണി നിർത്തി പോയിരിക്കുകയാണ്. 2024 ൽ പൂർത്തിയാകേണ്ട പദ്ധതിയാണിത്. വീണ്ടും വീണ്ടും സമയം കൂട്ടി ചോദിക്കുകയാണ് കേരള സർക്കാറെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

വയോജനങ്ങൾക്ക് ഏറെ ആശ്രയമാകേണ്ട ആയുഷ്മാൻ ഭാരത് ചികിത്സാ പദ്ധതി കേരളത്തിൽ നടപ്പായില്ല. വൻ തുക പ്രീമിയം കേന്ദ്ര സർക്കാർ നൽകുമ്പോൾ ചെറിയ പ്രീമിയമാണ് കേരള സർക്കാർ നൽകേണ്ടത്. അതു പോലും അടക്കാൻ കേരളം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി കതിരൂർ മണ്ഡലം പ്രസിഡണ്ട് സന്തോഷ് ഒടക്കാത്ത് അധ്യക്ഷനായി. കതിരൂർ മണ്ഡലം പ്രഭാരി സജീവൻ യദുകുലം, ജില്ലാ വൈസ് പ്രസിഡണ്ട് സി.പി സംഗീത, എൻ രതി തുടങ്ങിയവർ സംസാരിച്ചു. കെ.പി സൗമ്യ സ്വാഗതവും, അതുൽ കുമാർ നന്ദിയും പറഞ്ഞു. ജിതേഷ് മേനാറത്ത്, എം അജയകുമാർ, എൻ പി ശ്രീജേഷ്, അനീഷ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

BJP National Vice President A.P. Abdullakutty says Kerala government is sabotaging Jal Jeevan Mission and Ayushman Bharat schemes; BJP holds protest dharna in front of Pannyannur Panchayat Office

Next TV

Related Stories
പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം ഇടിമിന്നലേറ്റ്  തകർന്നു , 2 ദിവസമായി ഗതാഗതക്കുരുക്കില്ല ;  സന്തോഷം മറച്ചുവെക്കാതെ ബസ് ജീവനക്കാരും, ഓട്ടോ തൊഴിലാളികളും

Nov 19, 2024 06:49 PM

പാനൂർ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം ഇടിമിന്നലേറ്റ് തകർന്നു , 2 ദിവസമായി ഗതാഗതക്കുരുക്കില്ല ; സന്തോഷം മറച്ചുവെക്കാതെ ബസ് ജീവനക്കാരും, ഓട്ടോ തൊഴിലാളികളും

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടുണ്ടായ ഇടി മിന്നലിലാണ് പാനൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം...

Read More >>
വർഷങ്ങളായി മാതൃസ്നേഹമൂട്ടിയ  കാൻറീൻ ജീവനക്കാരി ജാനുവിന് സ്നേഹവീടൊരുക്കി കല്ലിക്കണ്ടി എൻ എ എം കോളേജ്

Nov 14, 2024 02:32 PM

വർഷങ്ങളായി മാതൃസ്നേഹമൂട്ടിയ കാൻറീൻ ജീവനക്കാരി ജാനുവിന് സ്നേഹവീടൊരുക്കി കല്ലിക്കണ്ടി എൻ എ എം കോളേജ്

വർഷങ്ങളായി മാതൃസ്നേഹമൂട്ടിയ കാൻറീൻ ജീവനക്കാരി ജാനുവിന് സ്നേഹവീടൊരുക്കി കല്ലിക്കണ്ടി എൻ എ എം കോളേജ് ; മാതൃകാ പ്രവർത്തനമെന്ന് സ്പീക്കർ അഡ്വ.എ.എൻ...

Read More >>
അൻപോട് കൺമണി പ്രദർശനത്തിന് എത്തുമ്പോൾ ചൊക്ലിയിലെ വിനുവിനും കുടുംബത്തിനും വീടൊരുങ്ങി

Oct 28, 2024 10:55 AM

അൻപോട് കൺമണി പ്രദർശനത്തിന് എത്തുമ്പോൾ ചൊക്ലിയിലെ വിനുവിനും കുടുംബത്തിനും വീടൊരുങ്ങി

അൻപോട് കൺമണി പ്രദർശനത്തിന് എത്തുമ്പോൾ ചൊക്ലിയിലെ വിനുവിനും കുടുംബത്തിനും വീടൊരുങ്ങി...

Read More >>
പന്ന്യന്നൂരിനഭിമാനം ; സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് വാഗ്ഭടാനന്ദ പുരസ്‌കാരം

Oct 23, 2024 11:14 AM

പന്ന്യന്നൂരിനഭിമാനം ; സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് വാഗ്ഭടാനന്ദ പുരസ്‌കാരം

സാഹിത്യകാരൻ പന്ന്യന്നൂർ ഭാസിക്ക് വാഗ്ഭടാനന്ദ...

Read More >>
എൻ. എം. എം. എസ്. സ്കോളർഷിപ്പ് ;  ജ്യോതിസ് സൗജന്യ പരീക്ഷാപരിശീലനവും, പഠന സഹായി വിതരണവും നാളെ പാനൂരിൽ

Oct 19, 2024 11:22 AM

എൻ. എം. എം. എസ്. സ്കോളർഷിപ്പ് ; ജ്യോതിസ് സൗജന്യ പരീക്ഷാപരിശീലനവും, പഠന സഹായി വിതരണവും നാളെ പാനൂരിൽ

എൻ. എം. എം. എസ്. സ്കോളർഷിപ്പ് ; ജ്യോതിസ് സൗജന്യ പരീക്ഷാപരിശീലനവും, പഠന സഹായി വിതരണവും നാളെ...

Read More >>
Top Stories