കല്ലിക്കണ്ടി :(www.panoornews.in)വർഷങ്ങളായി ഒരമ്മയുടെ സ്ഥാനത്തുനിന്ന് കൊതിയൂറും, സ്നേഹ ഭക്ഷണമൊരുക്കി നൽകിയ ജാനുവിന് ഇതിലും മികച്ചൊരു സ്നേഹ സമ്മാനം നൽകാനില്ല.
കല്ലിക്കണ്ടി എന്‍ എ എം കോളേജ് കാന്റീന്‍ ജീവനക്കാരി ജാനുവിന് കോളേജ് നിർമ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ഉത്സവാന്തരീക്ഷത്തിൽ കൈമാറി. സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.
ജാനുവിന്റെ വര്‍ഷങ്ങളായുള്ള വീടെന്ന സ്വപ്‌നമാണ് കോളേജ് വിദ്യാര്‍ത്ഥികളും, മാനേജ്‌മെന്റും, ജീവനക്കാരും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയത്.
താക്കോൽ ഏറ്റുവാങ്ങുമ്പോൾ ജാനുവിൻ്റെ കണ്ണുകളും ഈറനണിഞ്ഞു. വർഷങ്ങളായുള്ള മാതൃസ്നേഹത്തിന് പകരം കോളേജ് തിരിച്ചുനൽകിയ സമ്മാനം ജാനുവിന് അത്രമേൽ മധുരതരമായിരുന്നു. കോളേജില്‍ നിന്നും വിരമിച്ച ഓഫീസ് സൂപ്രണ്ട് അലി കുയ്യാലിനുള്ള ഉപഹാര സമര്‍പ്പണവും ഇതോടൊപ്പം നടന്നു.
പഠന കാലത്ത് സ്നേഹവീട് നിർമ്മിച്ചു നൽകിയതിലൂടെ തികച്ചും മാതൃകാ പരമായ പ്രവർത്തനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചതെന്ന് സ്പീക്കർ പറഞ്ഞു.
കോളേജിലെ ഭൗതിക സാഹചര്യങ്ങൾ എല്ലാ അർത്ഥത്തിലും ഉപയോഗ പെടുത്താൻ വിദ്യാർത്ഥികളും അധ്യാപകരും തയ്യാറാകണമെന്നും സ്പീക്കർ ആവശ്യപെട്ടു.
കോളേജ് കമ്മിറ്റി ജനറൽ സിക്രട്ടറി പി.പി.എ ഹമീദ് അധ്യക്ഷനായി 'പ്രിൻസിപ്പാൾ ഡോ. ടി. മജീഷ്, പി പി അബൂബക്കർ, മുൻ പ്രിൻസിപ്പാൾ മാരായ എൻ. കുഞ്ഞമ്മദ്, ഡോ പുത്തൂർ മുസ്തഫ,പാനൂർ നഗര സഭ കൗൺസിലർ എൻ. എ കരീം, കോളേജ് കമ്മിറ്റി സിക്രട്ടറി സമീർ പറമ്പത്ത്,ഡോ വി .വി ഹബീബ് , കെ പി മൂസ, ടി. അബൂബക്കർ ,എം. കെ അബ്ദുൽ ഗഫൂർ, മുഹമ്മദ് അൽഫാൻ , എന്നിവർ സംസാരിച്ചു. ഈ വർഷം യു.ജി.സി പരീക്ഷയിൽ നെറ്റ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും ചടങ്ങിൽ ഉപഹാരം നൽകി സ്പീക്കർ ആദരിച്ചു. സ്നേഹ വീട് നിർമ്മാണം സമയ ബസ്ധിതമായ കൃത്യതയോടെ പൂർത്തീകരിച്ച എഞ്ചിനിയർ കബീർ കരിയാടിനെ ചടങ്ങിൽ സ്പീക്കർ ആദരിച്ചു.
Kallikandi NAM College prepared a loving home for Janu, a canteen employee who had loved her for many years; Speaker Adv. A. N. Shamseer called it a model work