പന്ന്യന്നൂർ:(www.panoornews.in)കൈരളി സേവക് സമാജിൻ്റെ 2024- ലെ വാഗ്ഭടാനന്ദ പുരസ്കാരത്തിന് നിരവധി കൃതികളുടെ കർത്താവായ പന്ന്യന്നൂർ ഭാസി അർഹനായി.
അങ്കം, ചങ്ങാതിമാർ, വടക്കൻ പാട്ടിലെ വീരാംഗനമാർ, കുട്ടികളുടെ തച്ചോളി ഒതേനൻ, തച്ചോളി ഒതേനൻ പുരാവൃത്തം, ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ, അശാന്തിക്കപ്പുറം തുടങ്ങി ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട് പന്ന്യന്നൂർ ഭാസി.
സഹകരണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം രചിച്ച "വാഗ്‌ഭടാനന്ദ ഗുരു സഹകാരിയും നവോത്ഥാന നായകനും" എന്ന കൃതിയിൽ വാഗ്‌ഭടാനന്ദ ഗുരുവിനെ കുറിച്ച് 'സഹകാരിയായി പ്രവേശം' എന്ന അധ്യായമുണ്ട്. ഗുരു സ്ഥാപിച്ച ഊരാളുങ്കൽ സഹകരണ സംഘത്തെ കുറിച്ചുള്ള ഈ അധ്യായം കാലിക്കറ്റ് സർവ്വകലാശാലയുടെ എം ബി .എ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 29 ന് തിരുവനന്തപുരത്ത് കൈരളി സേവക് സമാജിൽ നടക്കുന്ന വാഗ്ഭടാനന്ദ അനുസ്‌മരണ സമ്മേളനത്തിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ പുരസ്‌കാരം സമർപ്പിക്കും.
വട്ടിയൂർകാവ് എം എൽ എ വി.കെ. പ്രശാന്ത് മുഖ്യാഥിതിയായിരിക്കും.
Pride of Pannyannur; Vagbhatananda award to writer Pannyannur Bhasi