---
title: "സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യന്ഷിപ്പിൽ വെള്ളി മെഡൽ നേടിയ  വനിതാ വിഭാഗം ടീമിൽ അംഗമായ വി.പി അഞ്ജനക്ക്  റെയിൽവെ സ്റ്റേഷനിൽ ഉജ്വല വരവേൽപ്പ് നൽകി ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ"
english_title: "Chhotavur Higher Secondary School gave a warm welcome to VP Anjanak, a member of the women's team who won a silver medal in the State School Kabaddi Championship, at the railway station"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240549/chhotavur-higher-secondary-school-gave-a-warm-welcome-to-vp-anjanak-a-member-of-the-womens-team-who-won-a-silver-medal-in-the-state-school-kabaddi-championship-at-the-railway-station"
published_at: "2024-10-06T10:58:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67022056cd544_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യന്ഷിപ്പിൽ വെള്ളി മെഡൽ നേടിയ  വനിതാ വിഭാഗം ടീമിൽ അംഗമായ വി.പി അഞ്ജനക്ക്  റെയിൽവെ സ്റ്റേഷനിൽ ഉജ്വല വരവേൽപ്പ് നൽകി ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ

> **Lead Summary:** ** ** സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗം മത്സരത്തിൽ കണ്ണൂർ ജില്ലാ ടീമിന് വേണ്ടി മത്സരിച്ച് രണ്ടാം സ്ഥാനം വെള്ളിമെഡൽ നേടിയ ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ വിപി അഞ്ജനക്ക് തലശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

## Article Content

** ** സംസ്ഥാന സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ സബ് ജൂനിയർ വിഭാഗം മത്സരത്തിൽ കണ്ണൂർ ജില്ലാ ടീമിന് വേണ്ടി മത്സരിച്ച് രണ്ടാം സ്ഥാനം വെള്ളിമെഡൽ നേടിയ ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ വിപി അഞ്ജനക്ക് തലശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

പ്രധാനധ്യാപകൻ കെ.പി ജയരാജൻ, പിടിഎ വൈസ് പ്രസിഡന്റ് അനിൽ കുമാർ, അധ്യാപകരായ പി.സനിൽ, പി.വത്സൻ, കെ.പ്രിൻസ്, ജിതിൻ സന്ദേശ്, പി.പ്രത്യൂഷ്‌ എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ കണ്ണൂർ ജില്ലക്ക് വേണ്ടി ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കെ. വൈഷ്ണവും ടീമിന്റെ ഭാഗം ആയി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240549/chhotavur-higher-secondary-school-gave-a-warm-welcome-to-vp-anjanak-a-member-of-the-womens-team-who-won-a-silver-medal-in-the-state-school-kabaddi-championship-at-the-railway-station)