---
title: "ചെണ്ടയാട് സ്വദേശിയുടെ അഞ്ചു പവന്റെ സ്വർണ മാല യാത്രക്കിടെ  നഷ്ടപ്പെട്ടതായി പരാതി"
english_title: "Complaint that five gold necklace of a native of Chendiad was lost during the journey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238620/complaint-that-five-gold-necklace-of-a-native-of-chendiad-was-lost-during-the-journey"
published_at: "2024-09-28T12:19:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f7a845e48d1_Untitled-1_copy.jpg"
keywords: []
---

# ചെണ്ടയാട് സ്വദേശിയുടെ അഞ്ചു പവന്റെ സ്വർണ മാല യാത്രക്കിടെ  നഷ്ടപ്പെട്ടതായി പരാതി

> **Lead Summary:** **പാനൂർ : **ഈ മാസം പതിനാലാം തീയതി ചെണ്ടയാട് സ്വദേശി ഷൈജുവും ഭാര്യയും വണ്ടിയിൽ വരുമ്പോഴാണ് 5 പവൻ്റെ താലി മാല കള ഞ്ഞുപോയത്.

## Article Content

**പാനൂർ : **ഈ മാസം പതിനാലാം തീയതി ചെണ്ടയാട് സ്വദേശി ഷൈജുവും ഭാര്യയും വണ്ടിയിൽ വരുമ്പോഴാണ് 5 പവൻ്റെ താലി മാല കള ഞ്ഞുപോയത്.

പുന്നോലിൽ നിന്നും പള്ളൂർ, പന്തക്കൽ, മനേക്കരയിലൂടെ മാവിലേരി ചെണ്ടയാടേക്കാണ് ഇവർ യാത്ര ചെയ്തത്. മാലകളഞ്ഞു പോയതായി കാണിച്ച് ഷൈജു പാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സി.സി ടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മാല കണ്ടു കിട്ടുന്നവർ തൊട്ടടുത്ത പള്ളൂർ, പന്തക്കൽ പൊലീസ് സ്റ്റേഷനുമായൊ, പാനൂർ പൊലീസ് സ്റ്റേഷനുമായൊ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 0490 2315181

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238620/complaint-that-five-gold-necklace-of-a-native-of-chendiad-was-lost-during-the-journey)