പാനൂർ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടം പൊളിച്ചുമാറ്റാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം ; സമ്പൂർണ പൊളിക്കൽ തിങ്കളാഴ്ച മുതൽ

പാനൂർ  നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടം പൊളിച്ചുമാറ്റാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം ;  സമ്പൂർണ പൊളിക്കൽ തിങ്കളാഴ്ച മുതൽ
Sep 21, 2024 10:36 PM | By Rajina Sandeep

പാനൂർ:(www.panoornews.in)   പാനൂർ മത്സ്യ മാർക്കറ്റ് പൊളിക്കാനുള്ള പ്രാരംഭ നടപടികൾക്ക് ഇന്ന് അർധരാത്രി മുതൽ തുടക്കമാകും. ആദ്യം മുകൾ നിലയാണ് പൊളിക്കുക.

പൊടിശല്യമൊഴിവാക്കാൻ രാത്രി 11 ന് ശേഷമാണ് പൊളിക്കൽ നടക്കുക. സമീപത്തെ മുഴുവൻ വ്യാപാരികളോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരുനില കെട്ടിടം പൊളിച്ചുമാറ്റി നില നിരപ്പാക്കി നൽകാൻ 3.6 ലക്ഷം രൂപക്കാണ് കരാർ പ്രവർ ത്തി ഏറ്റെടുത്തത്.

പൊളിക്കുമ്പോൾ അപകട സാധ്യതയുള്ളതിനാൽ സമീപത്തെ വ്യാപാരികൾ ജാഗ്രത പുലർത്തണമെന്ന് നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്. ടൗണിൽ തന്നെ സ്ഥിതി ചെയ്യുന്ന സുരക്ഷാ ഭീഷണിയിലായ കെട്ടിടം സമുച്ചയം പൊളിച്ചുമാറ്റാൻ നേരത്തെ തന്നെ ടെൻഡർ നൽകിയെങ്കിലും പ്രവർത്തി നടക്കുകയുണ്ടായില്ല. തുടർന്ന് റീ ടെണ്ടർ നടത്തുകയായിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന കടകളും ഓഫീസുകളും നേരത്തെ ഒഴിപ്പിച്ചിരുന്നു.

തറനിലയിൽ നിലയിലുള്ള മത്സ്യ മാർക്കറ്റാണ് ഇവിടെ തന്നെ തുടർന്നത് കോൺക്രീറ്റ് ഇളകി വീഴുകയും കമ്പി പുറത്താക്കുകയും ചെയ്‌തു ഏത് സമയം നിലം പതിക്കാമെന്ന് അവസ്ഥയിലാണ് കെട്ടിടം. പരേതനായ മുസ്ലിംലീഗ് നേതാവ് കെഎം.സൂപ്പി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന 1991ൽ ആണ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്‌തത്.

കാലപ്പഴക്കത്തിൽ കെട്ടിടം സുരക്ഷിതം അല്ലാതായി. താഴെ പ്രവർത്തിച്ചിരുന്ന മത്സ്യ മാർക്കറ്റ് സമീപത്തെ മറ്റൊരു ഷെഡ്ഡിലേക്ക് മാറ്റിയിട്ടുണ്ട്.

കെട്ടിടം പൊളിച്ച് പുതുക്കി പണിയുന്നതിൽ സന്തോഷമുണ്ടെന്ന് മത്സ്യ വ്യാപാരികളും പറഞ്ഞു. കെട്ടിടം പൊളിച്ചുമാറ്റി സ്ഥലം ലഭ്യതക്കനുസരിച്ച് ആധുനിക സംവിധാനത്തിൽ പുതിയ കെട്ടിടം പണിയാനുള്ള ഒരുക്കത്തിലാണ് നഗരസഭ.

The initial steps to demolish the Panur Municipal Shopping Complex building have started today; In Panur concern, complete demolition from Monday

Next TV

Related Stories
കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി  അവാർഡ് ചൊക്ലി  രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിന്.

May 9, 2025 09:59 AM

കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിന്.

കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി...

Read More >>
കളിക്കാൻ സ്ഥലം  വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ  ; 5 സെൻ്റ് സ്ഥലത്ത്  കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി

Apr 22, 2025 09:07 PM

കളിക്കാൻ സ്ഥലം വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ ; 5 സെൻ്റ് സ്ഥലത്ത് കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി

കളിക്കാൻ സ്ഥലം വേണമെന്ന് പ്രവാസി വ്യവസായിയോട് കുട്ടികൾ ; 5 സെൻ്റ് സ്ഥലത്ത് കളിക്കളം നിർമ്മിച്ചു നൽകി പാനൂരിലെ ചിറ്റുളി യൂസഫ് ഹാജി...

Read More >>
'ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ  നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി മേഖലകളിൽ

Apr 22, 2025 12:42 PM

'ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി മേഖലകളിൽ

'ഏകൻ' സിനിമയുടെ സ്വിച്ച് ഓൺ നടന്നു ; ചിത്രീകരണം കടവത്തൂർ, മാഹി, തലശേരി...

Read More >>
ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച  ചമ്പാട് നടക്കും

Apr 21, 2025 09:33 AM

ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ചമ്പാട് നടക്കും

ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച ചമ്പാട്...

Read More >>
കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ പൊതുപ്രവർത്തനത്തിലേക്ക്

Apr 15, 2025 10:20 AM

കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ പൊതുപ്രവർത്തനത്തിലേക്ക്

കെ.വി റംല ടീച്ചർ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു ; ഇനി സമ്പൂർണ...

Read More >>
ദുരിതയാത്രക്ക് വിട ; മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം നടന്നു.

Apr 12, 2025 03:55 PM

ദുരിതയാത്രക്ക് വിട ; മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം നടന്നു.

മീത്തലെ പൂക്കോം - കുന്നോത്ത് പീടിക റോഡ് പുനരുദ്ധാരണ ഉദ്ഘാടനം...

Read More >>
Top Stories

Entertainment News