---
title: "വയനാടിൻ്റെ കണ്ണീരൊപ്പാൻ സാന്ത്വന യാത്രയുമായി ഓട്ടോ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റി ; സാന്ത്വന യാത്ര നടത്തുന്നത് 350 ഓളം ഓട്ടോകൾ"
english_title: "Auto Workers Union Pannoor Area Committee with Wayanad's Tearful Condolence Yatra;As many as 350 autos are conducting the consolation journey"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228180/auto-workers-union-pannoor-area-committee-with-wayanads-tearful-condolence-yatraas-many-as-350-autos-are-conducting-the-consolation-journey"
published_at: "2024-08-14T14:15:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bc6ea76a33f_Untitled-4_copy.jpg"
keywords: []
---

# വയനാടിൻ്റെ കണ്ണീരൊപ്പാൻ സാന്ത്വന യാത്രയുമായി ഓട്ടോ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റി ; സാന്ത്വന യാത്ര നടത്തുന്നത് 350 ഓളം ഓട്ടോകൾ

> **Lead Summary:** **പാനൂർ:** വയനാടിൻ്റെ കണ്ണീരൊപ്പാൻ സാന്ത്വന യാത്രയുമായി ഓട്ടോ തൊഴിലാളികകൾ. ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു പാനൂർ ഏരിയാ കമ്മിറ്റിയാണ് ബുധനാഴ്ച സാന്ത്വന യാത്ര നടത്തിയത്.

## Article Content

**പാനൂർ:** വയനാടിൻ്റെ കണ്ണീരൊപ്പാൻ സാന്ത്വന യാത്രയുമായി ഓട്ടോ തൊഴിലാളികകൾ. ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു പാനൂർ ഏരിയാ കമ്മിറ്റിയാണ് ബുധനാഴ്ച സാന്ത്വന യാത്ര നടത്തിയത്.

ലഭിക്കുന്ന വരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും ഓട്ടോ തൊഴിലാളി യൂണിയൻ പാനൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലെ 20 ഡിവിഷനുകളിലായി 350ഓളം ഓട്ടോറിക്ഷകളാണ് വയനാടിന് സഹായഹസ്തവുമായി സാന്ത്വന യാത്ര നടത്തിയത്.

പെട്രോളിനുള്ള തുക മാത്രം മാറ്റി വച്ച് മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. മുമ്പ് പ്രളയകാലത്തും ഇത്തരത്തിൽ ഓട്ടോ ഡ്രൈവർമാർ സൗജന്യ യാത്ര നടത്തിയിരുന്നു. സിഐടിയു ഏരിയ പ്രസിഡണ്ട് കെ.കെ സുധീർകുമാർ സാന്ത്വനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയാകമ്മിറ്റി അംഗം പി കെ ബാലൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ വി എൻ രവീന്ദ്രൻ, വി പി ബിജു, സനീഷ് കെ സി മുക്ക്, ഷിൽജിൽ ഇല്ലത്ത് തുടങ്ങിയവർ സംസാരിച്ചു.

ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി കെ സുജിത്ത് സ്വാഗതവും, ഡിവിഷൻ കമ്മിറ്റി അംഗം കെ സുമിത്ത് നന്ദിയും പറഞ്ഞു.

താഴെ ചമ്പാട് ഡിവിഷൻ ഓട്ടോ സ്റ്റാൻ്റിൽ സി പി എം ഏരിയാ കമ്മിറ്റി അംഗം പി. മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. കെ.മിഥുൻ അധ്യക്ഷനായി. കെ.എം സജീവൻ സ്വാഗതവും കെ. വിജയൻ നന്ദിയും പറഞ്ഞു. താഴെ ചമ്പാട് കേന്ദ്രീകരിച്ച് 20 ഓട്ടോറിക്ഷകളാണ് സാന്ത്വന യാത്ര നടത്തിയത്.

അരയാക്കൂൽ ഡിവിഷനിൽ ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. കെ. കലേഷ് അധ്യക്ഷനായി. വി. മഹേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228180/auto-workers-union-pannoor-area-committee-with-wayanads-tearful-condolence-yatraas-many-as-350-autos-are-conducting-the-consolation-journey)