പൊന്ന്യം പുഴ കര കവിഞ്ഞൊഴുകുന്നത് തടയാൻ വേണ്ട ഇടപെടലുകൾ പഞ്ചായത്തും, സർക്കാറും സ്വീകരിക്കണമെന്നാവശ്യവുമായി യു ഡി എഫ് ; പൊന്ന്യം പാലത്തും, മാക്കുനിയിലും ഒപ്പുശേഖരണം

പൊന്ന്യം പുഴ കര കവിഞ്ഞൊഴുകുന്നത് തടയാൻ വേണ്ട  ഇടപെടലുകൾ  പഞ്ചായത്തും,  സർക്കാറും സ്വീകരിക്കണമെന്നാവശ്യവുമായി   യു ഡി എഫ് ; പൊന്ന്യം പാലത്തും, മാക്കുനിയിലും ഒപ്പുശേഖരണം
Jul 24, 2024 06:31 PM | By Rajina Sandeep

പാനൂർ :(www.panoornews.in)  ഇക്കഴിഞ്ഞ മഴയത്തുൾപ്പടെ പൊന്ന്യം പുഴകരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു.

കരിങ്കൽ ഭിത്തി നിർമ്മിച്ച് വീടുകളിൽ വെള്ളം കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് യുഡിഎഫിൻ്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു.

വർഷാവർഷം മഴക്കാലമായാൽ പൊന്ന്യം പുഴയോരത്തുള്ള വീടുകളിലും സ്ഥാപനങ്ങളിലും വെള്ളമെത്തും. പുഴ കരകവിഞ്ഞൊഴുകി മാക്കുനി പൊന്ന്യം പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറുന്നത് തുടർക്കഥയായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു.

പ്രദേശവാസികൾ ബന്ധുവീടുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും താൽക്കാലികമായി താമസം മാറ്റുകയാണ് പതിവ്. പൊന്ന്യം പുഴക്കൽ എൽ പി സ്കൂൾ, ജുമാ മസ്ജിദ്, മദ്റസ എന്നിവ കൂടാതെ വീട്,കൃഷി, കന്നുകാലികൾ,വളർത്തുമൃഗങ്ങൾ,വാഹനങ്ങൾ,കച്ചവട സ്ഥാപനങ്ങൾ, മുതലായവക്ക് വെള്ളപ്പൊക്കത്തിൽ വർഷാവർഷം നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു.

പന്ന്യന്നൂർ - കതിരൂർ പഞ്ചായത്തുകളെ തമ്മിൽ വേർതിരിക്കുന്നത് പൊന്ന്യം പാലമാണ്. കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ ശാശ്വത പരിഹാരം വേണമെന്നും, ജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് പഞ്ചായത്തിനും, സർക്കാറിനും, അടുത്ത ദിവസം മാക്കുനിയിലെത്തുന്ന എം പി ഷാഫി പറമ്പിലിനും നിവേദനം നൽകുമെന്നും കോൺഗ്രസ് കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസി. കെ.ശശിധരൻ മാസ്റ്റർ പറഞ്ഞു.

മാക്കുനി, പൊന്ന്യം പാലം പ്രദേശത്ത് വെള്ളം കയറുന്നത് ഒഴിവാക്കാൻ മാക്കുനി പ്രദേശത്ത് മാഹി ഗവൺമെൻ്റ് നിർമ്മിച്ചതുപോലെ കരിങ്കൽ ഭിത്തി നിർമ്മിക്കണമെന്ന് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി.കെ ഹനീഫ ആവശ്യപ്പെട്ടു. കാവിൽ മഹ്മൂദ്, ജാഫർ ചമ്പാട്, സരീഷ് കുമാർ, പാറയിൽ റഫീഖ്, കെ.വി നാസർ, ലത്തീഫ് സഫ, പി.പി റഫ്നാസ്, മഹറൂഫ് തവരക്കാട്ടിൽ, പി.വി നാസർ, എന്നിവരും ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി.

കരിങ്കൽ ഭിത്തി നിർമ്മിക്കണമെന്നാവശ്യമുന്നയിച്ചുള്ള ഒപ്പുശേഖരണത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് പരിസരവാസിയായ മുരളീധരൻ പറഞ്ഞു.

UDF demanded that the panchayat and the government should take necessary interventions to prevent the Ponnyam river from overflowing;Collection of signatures at Ponnyam Palam and Makuni

Next TV

Related Stories
പാനൂരിൽ കിണർ താഴൽ പ്രതിഭാസം തുടരുന്നു.

Aug 14, 2024 10:00 PM

പാനൂരിൽ കിണർ താഴൽ പ്രതിഭാസം തുടരുന്നു.

പാനൂരിൽ കിണർ താഴൽ പ്രതിഭാസം...

Read More >>
വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ ശ്രീധരേട്ടൻ..!

Aug 7, 2024 10:32 PM

വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ ശ്രീധരേട്ടൻ..!

വയനാടിന് മീൻ വിൽപ്പനയിലൂടെ സഹായവുമായി കരിയാട്ടെ...

Read More >>
പൊയിലൂരിനഭിമാനം ; ഇന്നത്തെ  പിറന്നാളാഘോഷം ഒഴിവാക്കി പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ  സാന്ത്വന യാത്രയിലേക്ക് പണക്കുടുക്ക നൽകി ആറു വയസുകാരി ലക്ഷ്യ

Aug 7, 2024 12:36 PM

പൊയിലൂരിനഭിമാനം ; ഇന്നത്തെ പിറന്നാളാഘോഷം ഒഴിവാക്കി പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സാന്ത്വന യാത്രയിലേക്ക് പണക്കുടുക്ക നൽകി ആറു വയസുകാരി ലക്ഷ്യ

ഇന്നത്തെ പിറന്നാളാഘോഷം ഒഴിവാക്കി പാനൂരിലെ ബസ് കൂട്ടായ്മ നടത്തിയ സാന്ത്വന യാത്രയിലേക്ക് പണക്കുടുക്ക നൽകി ആറു വയസുകാരി...

Read More >>
Top Stories