---
title: "പാനൂർ - തലശേരി റൂട്ടിൽ മീത്തലെ ചമ്പാട് റോഡിന്  പൊട്ടിവീണ മരം മുറിച്ചു നീക്കി"
english_title: "On the Panoor-Thalassery route, a fallen tree was cut and removed on the Mithale Champat road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220662/on-the-panoor-thalassery-route-a-fallen-tree-was-cut-and-removed-on-the-mithale-champat-road"
published_at: "2024-07-17T13:58:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697819cac420_nuuu.jpg"
keywords: []
---

# പാനൂർ - തലശേരി റൂട്ടിൽ മീത്തലെ ചമ്പാട് റോഡിന്  പൊട്ടിവീണ മരം മുറിച്ചു നീക്കി

> **Lead Summary:** ***പാനൂർ:*** പാനൂർ - തലശേരി റൂട്ടിൽ മേലെ ചമ്പാട് റോഡിന് കുറുകെ പൊട്ടി വീണ മരം പാനൂർ ഫയർഫോഴ്സെത്തി മുറിച്ചു നീക്കി. ഗതാഗതം പുന:സ്ഥപിച്ചു.ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് റോഡിന് കുറുകെയായി ഹൈടെൻഷൻ ലൈനിന് മുകളിൽ മരം പൊട്ടിവീണത്.

## Article Content

***പാനൂർ:*** പാനൂർ - തലശേരി റൂട്ടിൽ മേലെ ചമ്പാട് റോഡിന് കുറുകെ പൊട്ടി വീണ മരം പാനൂർ ഫയർഫോഴ്സെത്തി മുറിച്ചു നീക്കി. ഗതാഗതം പുന:സ്ഥപിച്ചു.ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് റോഡിന് കുറുകെയായി ഹൈടെൻഷൻ ലൈനിന് മുകളിൽ മരം പൊട്ടിവീണത്.

ഇതേ തുടർന്ന് അര മണിക്കൂറോളം വാഹനങ്ങൾ കൂരാറ വഴി തിരിച്ച് വിട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ഫയർ സ്‌റ്റേഷൻ ഓഫീസർ ദിവു കുമാറിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സും, നസീർ ഇടവലത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് മരം മുറിച്ച് റോഡിൽ നിന്നും മാറ്റിയത്.

സ്ഥലത്തെത്തിയ പാനൂർ പൊലീസ് വാഹന ഗതാഗതം നിയന്ത്രിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220662/on-the-panoor-thalassery-route-a-fallen-tree-was-cut-and-removed-on-the-mithale-champat-road)