---
title: "ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച് നാട്ടുകാർ"
english_title: "Authorities pretend not to see the roadblock on the Chambad-Kurara route; locals fill potholes in disbelief"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295226/authorities-pretend-not-to-see-the-roadblock-on-the-chambad-kurara-route-locals-fill-potholes-in-disbelief"
published_at: "2025-06-09T13:50:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68469c78daaed_Untitled-5_copy.jpg"
keywords: []
---

# ചമ്പാട് - കൂരാറ റൂട്ടിൽ നടുവൊടിക്കുന്ന യാത്രകണ്ടില്ലെന്ന് നടിച്ച് അധികാരികൾ ; സഹികെട്ട് കുഴികളടച്ച് നാട്ടുകാർ

> **Lead Summary:** ചമ്പാട്: ചമ്പാട് - കൂരാറ റൂട്ടിൽ റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി.റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തെന്നും, ഫണ്ട് ജില്ലാ പഞ്ചായത്താണ് അനുവദിക്കേണ്ടതെന്നാണ് പഞ്ചായത്തിൻ്റെ വാദം. എന്നാൽ ഈ വാദം ജില്ലാ പഞ്ചായത്ത് അംഗീകരിക്കുന്നില്ല.

## Article Content

ചമ്പാട്: ചമ്പാട് - കൂരാറ റൂട്ടിൽ റോഡ് ടാർ ചെയ്തിട്ട് വർഷങ്ങളായി.റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തെന്നും, ഫണ്ട് ജില്ലാ പഞ്ചായത്താണ് അനുവദിക്കേണ്ടതെന്നാണ് പഞ്ചായത്തിൻ്റെ വാദം. എന്നാൽ ഈ വാദം ജില്ലാ പഞ്ചായത്ത് അംഗീകരിക്കുന്നില്ല.

റോഡ് ഏറ്റെടുത്തിട്ടില്ലെന്നാണ് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കുന്നത് പാനൂർ - കൂരാറ - തലശേരി വഴി നിരവധി ബസുകളും വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. മനയത്തുവയൽ പ്രദേശത്താണ് റോഡ് ഏറെയും തകർന്നിട്ടുള്ളത്. വെള്ളം കെട്ടിക്കിടന്ന് ഇവിടെ വൻകുഴികളാണ് രൂപപ്പെട്ടത്. ഇരുചക്ര വാഹനങ്ങളടക്കം കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമായിരുന്നു.

ഇതോടെയാണ് പ്രദേശത്തെ ജീവകാരുണ്യ സംഘടനയായ അൽ ഹിക്മ റോഡിലെ കുഴികൾ അടക്കാൻ മുന്നോട്ട് വന്നത്. അൽ ഹിക്മ ചെയർമാൻ കാസിം ഹാജി, വാർഡ് കൺവീനർ നസീർ ഇടവലത്ത് എന്നിവർ നേതൃത്വം നൽകി. മാതൃകാപരമായ പ്രവൃത്തിയാണ് അൽഹിക്മയുടേതെന്ന് നസീർ ഇടവലത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295226/authorities-pretend-not-to-see-the-roadblock-on-the-chambad-kurara-route-locals-fill-potholes-in-disbelief)