---
title: "പാനൂർ താലൂക്കാശുപത്രിയിലെ മെഡിക്കൽ ഓഫീസർ  ഡോ. ഐ.കെ അനിൽകുമാർ ശനിയാഴ്ച  പടിയിറങ്ങും ; 27 വർഷത്തെ  സർവീസിൽ 25 വർഷവും ജോലി ചെയ്തത്  പാനൂരിൽ"
english_title: "Medical Officer of Panur Taluk Hospital Dr. IK Anilkumar will step down on Saturday; Out of 27 years of service, 25 of them worked in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293216/medical-officer-of-panur-taluk-hospital-dr-ik-anilkumar-will-step-down-on-saturday-out-of-27-years-of-service-25-of-them-worked-in-panur"
published_at: "2025-05-30T19:31:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839bd44d4995_Untitled-9_copy.jpg"
keywords: []
---

# പാനൂർ താലൂക്കാശുപത്രിയിലെ മെഡിക്കൽ ഓഫീസർ  ഡോ. ഐ.കെ അനിൽകുമാർ ശനിയാഴ്ച  പടിയിറങ്ങും ; 27 വർഷത്തെ  സർവീസിൽ 25 വർഷവും ജോലി ചെയ്തത്  പാനൂരിൽ

> **Lead Summary:** പാനൂർ: പാനൂർ താലൂക്കാശുപത്രിയിലെ മെഡിക്കൽ ഓഫീസറും, സിവിൽ സർജനുമായ ഡോ. ഐ.കെ അനിൽകുമാർ ശനിയാഴ്ച വിരമിക്കും.

## Article Content

പാനൂർ: പാനൂർ താലൂക്കാശുപത്രിയിലെ മെഡിക്കൽ ഓഫീസറും, സിവിൽ സർജനുമായ ഡോ. ഐ.കെ അനിൽകുമാർ ശനിയാഴ്ച വിരമിക്കും.

27 വർഷത്തെ ഔദ്യോഗിക സർവീസിന് ശേഷമാണ് വിരമിക്കൽ. 27 വർഷത്തെ സർവീസിനിടെ 25 വർഷവും പാനൂർ ആശുപത്രിയിലാണ് ജോലി ചെയ്തതെന്ന അപൂർവ്വതയുമുണ്ട്. 1999ൽ മേലെ ചൊവ്വ ഇ.എസ്.ഐ ആശുപത്രിയിൽ ഡോക്ടറായാണ് തുടക്കം.

2000ൽ പാനൂർ ആശുപത്രിയിലേക്ക്. 2015ൽ 6 മാസത്തേക്ക് പെരിങ്ങോം സി.എച്ച്.സിയിലേക്ക് മാറിയ അനിൽകുമാർ അതേവർഷം തന്നെ മെഡിക്കൽ ഓഫീസറായി സ്ഥാനക്കയറ്റത്തോടെ പാനൂരിലേക്ക് തിരിച്ചെത്തി. ഇതിനിടെയാണ് പാനൂർ താലൂക്കാശുപത്രിയായി ഉയർത്തപ്പെട്ടത്.

എല്ലാവരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെടുന്ന അനിൽകുമാർ ഏവർക്കും പ്രീയങ്കരനാണ്. കെ.പി മോഹനൻ എം എൽ എ, പാനൂർനഗരസഭാ ചെയർമാൻ കെ.പി ഹാഷിം എന്നിവരടക്കം ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ അനിൽ കുമാറിന് ആശംസകളുമായെത്തി.

പിണറായി സി.എച്ച്.സിയിലെ ഡോ.ഷൈനയാണ് ഭാര്യ. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായ ഡോ. ആശിഷ, എഞ്ചിനീയർ സൗരഭ് എന്നിവർ മക്കളാണ്. ശ്രീ ചന്ദിൽ ഓർത്തോ വിഭാഗം ഡോക്ടറായ ഹിതേഷ് മരുമകനാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293216/medical-officer-of-panur-taluk-hospital-dr-ik-anilkumar-will-step-down-on-saturday-out-of-27-years-of-service-25-of-them-worked-in-panur)