---
title: "മണലാരണ്യത്തിലെ 'അത്ഭുതം' ചൊക്ലിയിലും ; കുനുകുനാ കായ്ച്ച് ഈന്തപ്പഴം"
english_title: "The 'miracle' of the sand forest is also in Chokli; Kunukuna bears date palms"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/292425/the-miracle-of-the-sand-forest-is-also-in-chokli-kunukuna-bears-date-palms"
published_at: "2025-05-27T08:39:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68352dd2e365c_Untitled-1_copy.jpg"
keywords: []
---

# മണലാരണ്യത്തിലെ 'അത്ഭുതം' ചൊക്ലിയിലും ; കുനുകുനാ കായ്ച്ച് ഈന്തപ്പഴം

> **Lead Summary:** ചൊക്ലി: ചൊക്ലിയിൽ നാട്ടു കാർക്ക് കൗതുകമായി ഈന്തപ്പന കായ്ച്ചു. ചൊക്ലി കടുക്ക ബസാറിലെ കളത്തിൽ ദുആയിൽ ഫാറൂഖിന്റെ വീട്ടിലാണ് ഈന്തപ്പന കായ്ച്ചത്.

## Article Content

ചൊക്ലി: ചൊക്ലിയിൽ നാട്ടു കാർക്ക് കൗതുകമായി ഈന്തപ്പന കായ്ച്ചു. ചൊക്ലി കടുക്ക ബസാറിലെ കളത്തിൽ ദുആയിൽ ഫാറൂഖിന്റെ വീട്ടിലാണ് ഈന്തപ്പന കായ്ച്ചത്.

നാല് വർഷം മുമ്പ് സുഹൃത്ത് മുഖേന മലപ്പുറത്തുനിന്ന് വാങ്ങിയ മൂന്ന് ഈന്തപ്പന തൈ കളിൽ രണ്ടെണ്ണമാണ് കായ്ച്ച് തുടങ്ങിയത്.

അബൂദബിയിൽ ഐ.ടി.സിയിൽ ജീവനക്കാരനായ ഫാറൂഖിന്റെ ആഗ്രഹമായിരുന്നു അറേബ്യൻ മണലാരണ്യത്തി ൽ കണ്ടുവരുന്ന ഈന്തപ്പന നാട്ടിലും കായ്ച്ചു കാണണ മെന്നത്. പക്ഷേ മഴക്കാലത്ത് കായ്ച്ചു തുടങ്ങിയതും ഇദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

രാജസ്ഥാനിൽ നിന്നാണ് മിക്കവരും ഈന്തപ്പന തൈകൾ കേരളത്തിലെത്തിക്കുന്നത്. കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച കാണാൻ നിരവധിയാളുകളാണെത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/292425/the-miracle-of-the-sand-forest-is-also-in-chokli-kunukuna-bears-date-palms)