കണ്ണൂർ: (www.panoornews.in)തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയപ്പോൾ കടന്നൽ കുത്തേറ്റയാൾ മരിച്ചു. അബേദ്കർ ഉന്നതിയിലെ പുതുശ്ശേരി ചെമ്മരൻ (68) ആണ് മരിച്ചത്. അയൽവാസിയുടെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയപ്പോൾ കടന്നൽ കുത്തേൽക്കുകയായിരുന്നു.


ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തസമ്മർദം കുറഞ്ഞ് മരണപ്പെടുകയായിരുന്നു. സിപിഎം മുൻ ബ്രാഞ്ച് സെകട്ടറിയാണ്. പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ള മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിക്കും. ഭാര്യ :ശാരദ. മക്കൾ: ബിനു, ബിജു, ബിജി. മരുമക്കൾ: ദീപ, നിഷ, ബാബു.
Elderly man dies after being stung by a wasp while climbing to pluck coconuts in Kannur; Former CPM branch secretary dies
