(www.panoornews.in)സംസ്ഥാനത്ത് സമരങ്ങളുടെ വേലിയേറ്റത്തെ തുടർന്ന് അധ്യയനം മുടങ്ങി വിദ്യാർത്ഥികൾ. ഇന്നലെ സ്വകാര്യ ബസുകൾ സമരം നടത്തിയപ്പോൾ, ഇന്ന് ദേശീയ പണിമുടക്കും നടന്നു.
നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐയും രംഗത്തെത്തി. ദിവസങ്ങൾക്ക് മുമ്പാണ് കെ.എസ്.യു പഠിപ്പ് മുടക്കിയത്. പാദ വാർഷിക പരീക്ഷ ദിവസങ്ങൾക്കകം നടക്കാനിരിക്കെയാണ് ഈ സമരങ്ങളത്രയും നടന്നത്.


പരീക്ഷക്ക് മുമ്പ് പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ പെടാപാടു പെടുകയാണ് അധ്യാപകരും. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കും.
സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ്എഫ്ഐ പ്രതിഷേധം. കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്ക്.
Yesterday was a bus strike, today a strike, tomorrow a study strike; only days left for the quarterly exams
