ചമ്പാട്: (www.panoornews.in)പ്രകൃതിദത്തമായ ഭക്ഷണത്തിന് ഊന്നൽ നൽകിയാൽ രോഗാതുരമല്ലാത്ത സമൂഹത്തെ വാർത്തെടു ക്കാനാകുമെന്ന് കെ.പി മോഹനൻ എം എൽ എ. ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിന് സമീപം കണിയാങ്കണ്ടിയിൽ സലാഹുദ്ദീൻ്റെ കൂൺകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു എം എൽ എ.
കൂൺ കൊണ്ടുള്ള ഏത് വിഭവവും ആസ്വാദകരമാണ്. ഏത് പ്രായക്കാർക്കു മനുയോജ്യമാണ് കൂൺ എന്നും എം എൽ എ പറഞ്ഞു.വി.വി മുസ്തഫ ഹാജി ആദ്യവിൽപ്പന ഏറ്റുവാങ്ങി.


പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി.കെ.കെ മണിലാൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, കെ.പി ഭാർഗവൻ, ഡോ.കെ.വി ശശിധരൻ, നസീർ ഇടവലത്ത്, റഹീം ചമ്പാട്,പന്ന്യന്നൂർ രാമചന്ദ്രൻ, കെ. നിഷ എന്നിവർ സംസാരിച്ചു. കെ.കെ സലാഹുദ്ദീൻ സ്വാഗതവും, എം വി റംഷാദ് നന്ദിയും പറഞ്ഞു. വിളവെടുത്ത കൂൺ അര മണിക്കൂറിനകം വിറ്റുതീരുകയും ചെയ്തു.
Any dish made with mushrooms is delicious, says KP Mohanan MLA; Champad native Salahuddin's mushroom farm yields harvest
