ചമ്പാട്: (www.panoornews.in)ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു
വിജയോത്സവം 2025 ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എ സി പി.കേസുകളിൽ പെട്ടാൽ ജോലിക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്വകാര്യ ഗവൺമെൻ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് കയറണമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ഓർക്കണമെന്നും എ.സി.പി പറഞ്ഞു.


മയക്കുമരുന്നു കേസുകൾ മുമ്പെങ്ങുമില്ലാത്ത വിധം വർധിക്കുകയാണ്. സ്കൂൾ പരിസരങ്ങളിലടക്കം ഈ മാഫിയയുണ്ട്. മന:സാക്ഷി മരവിപ്പിക്കും വിധം പെരുമാറാൻ സാധിക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നുകളാണ് സുലഭം. രക്ഷിതാക്കളും അധ്യാപകരുമുൾപ്പടെ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും എ.സി.പി പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ജെ. ഇന്ദിര റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ, പിടിഎ പ്രസി.നസീർ ഇടവലത്ത്, മാനേജർ എ. കലേഷ്, മദർ പിടിഎ പ്രസി.കെ.കെ ജിൻഷ, പി.പവിത്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ കെ.പി ജയരാജൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.പ്രദീപൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽസി, പ്ലസ് ടു ഉന്നത വിജയികളെയും, എൽ.എസ്.എസ് ,യു എസ് എസ് വിജയികളെയുമാണ് ആദരിച്ചത്.
Koothparamba ACP KV Pramodan says legal action will be taken against principals if information about ragging is concealed; Victory celebration organized at Chotavoor Higher Secondary School, Chambad
