പാനൂർ:(www.panoornews.in) പാനൂർ ജംഗ്ഷനിൽ വൻ കുഴി രൂപപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയുമെടുക്കാതെ പൊതുമരാമത്തും, പാനൂർ നഗരസഭയും. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന പാതയിലാണ് ഈ ദുർഗതി.
മാസങ്ങൾക്ക് മുമ്പ് ശുദ്ധജല വിതരണ പൈപ്പ് പൊട്ടി തുടങ്ങിയതാണ് റോഡിൻ്റെ ദുരവസ്ഥ. പൈപ്പ് ശരിയാക്കാനായി 2 തവണയാണ് റോഡിൽ അറ്റകുറ്റപണി നടത്തിയത്. പൈപ്പ് ശരിയായെങ്കിലും റോഡിലെ കുഴിയുടെ വലുപ്പം ദിനം പ്രതി വലുതായി വന്നു. ഇപ്പോൾ മഴവെള്ളം നിറഞ്ഞ് കുഴിയുടെ വ്യാപ്തി അറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുകയാണ്
. പലർക്കും പരിക്കേൽക്കുന്നുമുണ്ട്. ജംഗ്ഷനിൽ സിംഗ്നൽ സംവിധാനമുണ്ടെങ്കിലും കുഴി കാരണം ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. പാനൂർ നഗരസഭ ഭരിക്കുന്നത് യു.ഡി.എഫ് ആണെങ്കിലും കുഴി നന്നാക്കേണ്ടത് പിഡബ്ല്യുഡി വകുപ്പാണെന്നാണ് നഗരസഭയുടെ വാദമത്രെ.
പിഡബ്ല്യുഡിയെ ബന്ധപ്പെട്ടപ്പോൾ 'ഇപ്പ ശരിയാക്കാമെന്ന' ക്ലീഷേ മറുപടിയുമാണ് ലഭിക്കുന്നത്. രാഷ്ട്രീയ പാർട്ടികളാവട്ടെ പൊതുജനത്തിൻ്റെ നടുവൊടിക്കുന്ന ഇത്തരം കാഴ്ചകൾ കണ്ടില്ലെന്ന് നടിക്കുകയുമാണ്. പാനൂരിലെത്തുന്ന യാത്രക്കാരെ.. 'കുഴിയിൽ വീഴാതെ നിങ്ങളെ നിങ്ങൾ തന്നെ കാത്തോളണം..!'
What a pity..?Jeevan Poliyan to fill the hole in Panur Junction..?