---
title: "ഹരിത ഭൂമിക്കായ് ; പന്ന്യന്നൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും "
english_title: "For Green Earth;In Pannianur Nhatuvela market and farmer's council"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217286/for-green-earthin-pannianur-nhatuvela-market-and-farmers-council"
published_at: "2024-07-04T15:33:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668675f72e331_Untitled-4_copy.jpg"
keywords: []
---

# ഹരിത ഭൂമിക്കായ് ; പന്ന്യന്നൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും 

> **Lead Summary:** **പന്ന്യന്നൂർ :** വരും തലമുറയ്ക്ക് ഹരിത ഭൂമി ഒരുക്കാൻ പന്ന്യന്നൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിലാണ് പന്ന്യന്നൂർ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്തയും കർഷക സഭയും ചേർന്നത്. ഇതിൻ്റ ഔപചാരിക ഉദ്ഘാടനം പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമടീച്ചർ നിർവഹിച്ചു.

## Article Content

**പന്ന്യന്നൂർ :** വരും തലമുറയ്ക്ക് ഹരിത ഭൂമി ഒരുക്കാൻ പന്ന്യന്നൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭയും. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിലാണ് പന്ന്യന്നൂർ കൃഷിഭവൻ പരിസരത്ത് ഞാറ്റുവേല ചന്തയും കർഷക സഭയും ചേർന്നത്. ഇതിൻ്റ ഔപചാരിക ഉദ്ഘാടനം പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രമടീച്ചർ നിർവഹിച്ചു.

പഴയ തലമുറയെ പോലെ തന്നെ പുതുതലമുറയും കാർഷികരംഗത്ത് സജീവമായി ഇടപെടണമെന്നും അതിന് സർക്കാർ സഹായം ലഭ്യമാക്കുമെന്നും അവർ പറഞ്ഞു. യോഗത്തിൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കെ. മണിലാൽ മാസ്റ്റർ അധ്യക്ഷം വഹിച്ചു.

കർഷകരായ കൂടത്തിൽ വത്സൻ, രാജീവൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. പന്ന്യന്നൂർ കൃഷി ഓഫീസർ സാനിയ ടി.കെ. സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217286/for-green-earthin-pannianur-nhatuvela-market-and-farmers-council)