പാനൂർ : (www.panoornews.in) പാമ്പുകൾ മാളം വിട്ട് ഇറങ്ങുമ്പോൾ ഇവിടെ മനുഷ്യ പുത്രർ ഭീതിയിലൊളിക്കുന്നു. മനേക്കര പ്രദേശത്ത് ഭീതി പടർത്തുന്ന രീതിയിൽ പെരുമ്പാമ്പുകളുടെ സ്വൈരവിഹാരം .
ഇന്നലെ രാത്രി ഒരേ സമയം പുല്ലേരി പൊയിൽ മനോഹരൻ്റെ വീട്ടുമുറ്റത്ത് രണ്ട് പെരുമ്പാമ്പിൻ കുട്ടികളും ധനീഷ നിവാസിൽ ദാമോദരൻ്റെ വീട്ടിൽ ഒരു പെരുമ്പാമ്പും ലക്ഷ്മി നിവാസിൽ ജിനചന്ദ്രൻ്റെ വീടിന് മുൻവശം മറ്റൊരു പെരുമ്പാമ്പും തയ്യുള്ള പറമ്പത്ത് വിജയൻ്റെ വീട്ടിൽ ഒരു പെരുമ്പാമ്പും കാണപ്പെട്ടു.
ഇത് കാരണം മനേക്കരയിൽ രാത്രി കാലങ്ങളിൽ പുറത്തിറങ്ങുവാൻ നാട്ടുകാർ ഭയപ്പെടുന്നു. മഴക്കാലമായതിനാൽ ഇവക്ക് തോട്ടിലൂടെയും ആണിച്ചാലുകളിലൂടെയും വളരെ ദൂരം സഞ്ചരിക്കാനും കഴിയുമെന്നതിനാൽ ആശങ്ക ഇരട്ടിക്കുന്നു.
കഴിഞ്ഞ മാസമാണ് കുനിയാമ്പ്രം ക്ഷേത്രത്തിന് സമീപമുള്ള കെ.എസ്.ഇ.ബി ജീവനക്കാരനായ പാളിൽ വികാസിൻ്റെ വീട്ടിൽ നിന്ന് മുപ്പത്തഞ്ചോളം പെരുമ്പാമ്പിൻ മുട്ടകൾ വനം വകുപ്പ് ജീവനക്കാർ കണ്ടെടുത്തത്. പാമ്പുകളെ കാട്ടിലയച്ച് മനുഷ്യർക്ക് നാട്ടിൽ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
For humans No burrow;Pythons abound in Manekara;Locals in fear!