നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ, നാലാം സിഗ്നലിൽ സ്ഥിരീകരണം ; തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ, നാലാം സിഗ്നലിൽ സ്ഥിരീകരണം ; തെരച്ചിലിന് മത്സ്യത്തൊഴിലാളികളും
Jul 27, 2024 12:13 PM | By Rajina Sandeep

(www.panoornews.in) കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ നിര്‍ണായക വിവരം പുറത്ത്.

ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.

കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. അതേസമയം, ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടര്‍ പറഞ്ഞു. അതേസമയം, തെരച്ചിലിന് കുന്ദാപുരയിലെ മൽസ്യത്തൊഴിലാളികളുടെ സംഘത്തെ ജില്ല ഭരണകൂടം എത്തിച്ചു.

കുന്ദാപുരയിലെ മത്സ്യത്തൊഴിലാളികളുടെ ഡൈവിങ് സംഘമാണ് സ്ഥലത്തെത്തിയത്. ഏഴംഗ സംഘമാണ് ഷിരൂരിലെത്തിയിരിക്കുന്നത്. ഈശ്വർ മൽപെ ആണ് സംഘതലവൻ. നിലവില്‍ ഡൈവര്‍മാര്‍ക്ക് ഗംഗാവലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

മത്സ്യത്തൊഴിലാളികളെ ഇറക്കണോ എന്ന കാര്യം നാവിക സേനയുടെ അഭിപ്രായം തേടിയ ശേഷം മാത്രമേ തീരുമാനിക്കുവന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഫ്ലോട്ടിങ് പ്രതലം ഘടിപ്പിക്കണമെങ്കിൽ രാജസ്ഥാനിൽ നിന്ന് ആളെത്തേണ്ടതുണ്ട്.

Lorry covered in mud under river, confirmation at fourth signal;and fishermen for searching

Next TV

Related Stories
ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 10:09 PM

ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ്...

Read More >>
ഇരിട്ടിയിൽ  വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്,  സെക്രട്ടറി അറസ്റ്റില്‍

Sep 7, 2024 08:27 PM

ഇരിട്ടിയിൽ വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്, സെക്രട്ടറി അറസ്റ്റില്‍

ഇരിട്ടിയിൽ വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്, സെക്രട്ടറി...

Read More >>
തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട്  തിരക്ക്

Sep 7, 2024 07:29 PM

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട് തിരക്ക്

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്...

Read More >>
നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

Sep 7, 2024 03:54 PM

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 03:17 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories